Latest News

പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം താന്‍ നിരസിച്ചതെന്ന് ട്രംപ്; പൊളിച്ചടുക്കി ടൈം മാഗസിന്‍

2017-11-27 02:22:47am |

വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് തന്നെ തെരഞ്ഞെടുത്തിരുന്നുവെന്നും താന്‍ പുരസ്‌കാരം വേണ്ടന്ന് വച്ചതാണെന്നും യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ ട്രംപിന്റെ അവകാശവാദം തെറ്റാണെന്ന് വ്യക്തമാക്കി ടൈം മാഗസിനും രംഗത്ത് വന്നു.

കഴിഞ്ഞ വര്‍ഷത്തേത് പോലെ എന്നെ ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ച വിവരം ടൈം മാഗസിന്‍ വിളിച്ചുപറഞ്ഞു. പക്ഷേ അഭിമുഖത്തിനും ഫോട്ടോ ഷൂട്ടിനും സമ്മതിക്കണമായിരുന്നു. എന്നാല്‍ ഇത് വലിയ ഗൗരവമുള്ള കാര്യമല്ലെന്ന് പറഞ്ഞ് ഞാനത് നിരസിച്ചു-ഇതായിരുന്നു ട്രംപിന്റെ ട്വീറ്റ്.

എന്നാല്‍ ട്രംപിന്റെ വാദം പൊളിച്ചടുക്കി ടൈം മാഗസിന്‍ രംഗത്ത് വന്നു. പ്രസിഡന്റിന്റെ വാദം തെറ്റാണ്. ഞങ്ങള്‍ എങ്ങനെയാണ് പേഴ്‌സണ്‍ ഓഫ് ദി ഇയറിനെ തെരഞ്ഞെടുക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റിന് അറിയില്ല. ഡിസംബര്‍ ആറിന് പ്രഖ്യാപനത്തിന് മുമ്പ് അത് വെളിപ്പെടുത്താറുമില്ലെന്ന് ടൈം മാഗസിന്‍ ട്വീറ്റ് ചെയ്തു.