Latest News

കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ സംസ്‌കാരം വ്യാഴാഴ്ച

2017-12-05 02:02:45am |

ബ്രാംപ്ടൻ (ഒന്‍റാരിയൊ): ബ്രാംപ്ടൻ സെ..ജോണ്‍ ബോസ്കോ , എലിമെന്‍ററി സ്കൂൾ അധ്യാപകനും മലയാളിയുമായ ലിയോ ഏബ്രഹാം (42) നവംബർ 30 നു വ്യാഴാഴ്ച്ച പുലർച്ചെയുണ്ടായ വാഹന അപകടത്തിൽ മരണമടഞ്ഞു . മെയ്ഫീൽഡ് റോഡിൽ ലിയോ ഡ്രൈവ് ചെയ്യിതിരുന്ന
എസ്സ് യു വി വാഹനത്തിനെതിരെ വന്നിരുന്ന ട്രാൻസ്പോർട്ട് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാഞ്ഞാറ് പിണക്കാട്ട് ഏബ്രഹാത്തിന്റെ പുത്രനാണ് ലിയോ . മാതാവ് അന്ന്ന്നക്കുട്ടി , കരിംങ്കുന്നം ചക്കുങ്കൽ കുടുംബാഗമാണ്.

മൊളപ്പറമ്പിൽ ജോസഫിന്റെയും സിസ്സിലിടേയും പുത്രി സോണിയയാണ്. ഭാര്യ. മക്കൾ: ഔവൻ, ലാൻ, സെബാസ്റ്റ്യൻ, ഈദൻ .ലിസ്സ് , ഏക സഹോദരി. ശവസംസ്ക്കാര ചടങ്ങുകൾ ഡിസംബർ 7 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 5 മുതൽ 8 വരെ മൃദ്ദേഹം പൊതുദർശനത്തിനായി വയ്ക്കും (Egan Funeral Home, 203 Queen Street South, Bolton, L7E 2C6. ) ഡിസംബർ 8 ന് രാവിലെ പതിനൊന്ന് മണിക്ക് ദിവ്യബലിയോടു കൂടി ശവസംസ്കാര ശുത്രുഷകൾ സെ.ലേണാർഡ് ദൈവായത്തിൽ ആരംഭിക്കും.

(St. Leonard parish , 187 Conestoga Road, Brampton, L6Z 2Z7) തുടർന്ന് സെ .ജോൺസ് ദി ഇ വാഞ്ചലിസ്റ്റ് പളളി സെമിത്തേരിയിൽ സംസ്കരിക്കപ്പെടും (St.John the Evangelist church cemetery ,16066 The Gore Road, Caledon, L7C 3E6)

ഒന്റാറിയോവിലെ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ ബ്രാംപ്ടണ്‍-കലെഡെന്‍ അതിര്‍ത്തിയില്‍ എസ് യുവി ട്രാന്‍സ്‌പോര്‍ട്ട് ട്രക്കിന് കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ടെയോട്ട ഹൈലാന്‍ഡറാണ് ഇയാള്‍ ഓടിച്ചിരുന്നതെന്നും സുചനയുണ്ട്. നവംബര്‍ 30 വ്യാഴാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു അപകടം നടന്നത്.

പടിഞ്ഞാറോട്ട് പോകുന്ന എസ് യുവി സെന്റര്‍ ലൈനിലേക്ക് കയറുകയും കിഴക്കോട്ട് പോകുന്ന ട്രക്കില്‍ ഇടിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എസ് യുവിയില്‍ എബ്രഹാംമാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ട്രക്ക് ഡ്രൈവര്‍ക്ക് പരുക്കേറ്റിട്ടില്ല. അപകടത്തെ തുടര്‍ന്ന് അടച്ചിരുന്ന റോഡ് രാവിലെ ഒമ്പത് മണിയോടെ വീണ്ടും തുറന്നിരുന്നു. അപകടത്തെ കുറിച്ച ്ഒപിപി ഓഫീസര്‍മാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ് യുവി സെന്റര്‍ ലൈനിലേക്ക് കയറിയത് കൊണ്ടല്ല അപകടം സംഭവിച്ചതെന്നും അവര്‍ പറയുന്നു.

എബ്രഹാം ഒരു കത്തോലിക്ക് എലിമെന്ററി സ്‌കൂള്‍ ടീച്ചറാണെന്ന് സൂചനയുണ്ട്. വീട്ടില്‍ നിന്നും ടൊറന്റോ എഫ്‌സി ഗെയിമില്‍ പങ്കെടുക്കാന്‍ വേണ്ടി വരവെയാണ് മരണം ഇദ്ദേഹത്തെ വേട്ടയാടിയത്. ഇദ്ദേഹത്തിനൊപ്പം വന്നിരുന്ന ഒരു സുഹൃത്ത് മറ്റൊരു വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. ബ്രാംപ്ടണിലെ ജോണ്‍ ബോസ്‌കോ സ്‌കൂളിലാണ് എബ്രഹാം ഗ്രേഡ് 4, ഗ്രേഡ് 5 എന്നീ ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നത്.