Latest News

പെണ്‍വാണിഭ സംഘത്തിന്റെ നീക്കം സൂഷ്മതയോടെ ; ഗോവയില്‍ അന്തിക്കൂട്ടിന് ആളെ കിട്ടാനും ആധാര്‍കാര്‍ഡ് വേണം!

2017-12-19 04:40:54am |

പനാജി: ബാങ്ക് അക്കൗണ്ടുകളും ഗ്യാസ് കണക്ഷനും ഉള്‍പ്പെടെ ഒട്ടേറെ സേവനങ്ങള്‍ക്ക് മാത്രമല്ല ഇനി പെണ്ണു പിടിക്കാനും ആധാര്‍ കാര്‍ഡ് വേണം. ലോകത്തുടനീളമായി ഒട്ടേറെ ടൂറിസ്റ്റുകള്‍ എത്തുന്ന ഗോവയിലാണ് ഈ സ്ഥിതി. ഇവിടെ അന്തിക്കൂട്ടിനായി ആവശ്യക്കാരെ എത്തിക്കുന്ന പിമ്പുകള്‍ ഇന്ത്യാക്കാരായ ഇടപാടുകാരുടെ ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ ചില അനുഭവസ്ഥരെ ഉദ്ധരിച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബാച്ച്‌ലര്‍ പാര്‍ട്ടിക്കായി ഗോവയില്‍ പോയ അഞ്ചംഗ ഡല്‍ഹി യുവാക്കളുടെ അനുഭവങ്ങളില്‍ നിന്നുമാണ് വാര്‍ത്ത. നോര്‍ത്ത് ഗോവ ബീച്ച് ബെല്‍റ്റില്‍ ഒരു ഹോട്ടല്‍ ബുക്ക് ചെയ്ത ഇവര്‍ അന്തിക്കൂട്ടിനായി അഞ്ചു പെണ്ണുങ്ങള്‍ക്ക് വേണ്ടി കോണ്ടാക്ട് വഴി വിളിക്കുകയുണ്ടായി. ഉടന്‍ തന്നെ ആളെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തയാള്‍ രണ്ടു മണിക്കൂറോളമാണ് ഇവരുടെ ഫോണ്‍ നമ്പര്‍ പരിശോധിച്ചത്. ഇത് ഡല്‍ഹിയില്‍ നിന്നു തന്നെയാണെന്ന് ഉറപ്പിച്ച ശേഷം തിരിച്ചുവിളിച്ച ഇയാള്‍ എല്ലാവരുടെ ആധാര്‍ കാര്‍ഡുകളുടെ ചിത്രം വാട്‌സ്ആപ്പിലൂടെ അയയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതിനൊപ്പം ഹോട്ടലിന്റെ ടാഗ് ഉള്ള താക്കേലിന്റെ ചിത്രവും ആവശ്യപ്പെട്ടു. വലഞ്ഞുപോയെങ്കിലും ഡല്‍ഹി ഗ്രൂപ്പ് എല്ലാറ്റിനും വഴങ്ങി.

മറുവശത്ത് ഇടപാടുകാരെക്കുറിച്ചും ഹോട്ടലും പരിസരങ്ങളും എന്തെങ്കിലും അപകടമുണ്ടോയെന്ന് കര്‍ശനമായ പരിശോധന മറുഭാഗം നടത്തുകയും ചെയ്തു. സംസ്ഥാനത്തെ പെണ്‍വാണിഭ സംഘങ്ങളെ കുരുക്കാന്‍ പോലീസ് കണ്ണും കാതും തുറന്നിരിക്കുന്നതാണ് ഇവിടുത്തെ ഇടനിലക്കാര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. അതുകൊണ്ട് തന്നെ ഇടപാടുകാരുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് പോലീസുമായി ബന്ധമുള്ളവരല്ല എന്ന് പിമ്പുകള്‍ ഉറപ്പുവരുത്താറുണ്ട്. ഇത്തരം അനേകം പരിശോധനകള്‍ക്ക് ശേഷമാണ് യുവതികളെ അയച്ചത്.

പിമ്പുകള്‍ ഇങ്ങിനെ നല്‍കിയ അനേകം യുവതികളാണ് അടുത്ത കാലത്ത റെയ്ഡില്‍ കുടുങ്ങിയത്. അവരുടെ സമ്പാദ്യമെല്ലാം പോകുകയും ചെയ്തിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും വെബ്‌സൈറ്റ് വഴിയുമുള്ള വിവരങ്ങള്‍ വെച്ച് അനേകം വിനോദ സഞ്ചാരികളാണ് കോള്‍ഗേളുകള്‍ , ലൈംഗികത്തൊഴിലാളികള്‍ എന്നിവ തേടി ഗോവയില്‍ എത്തുന്നത്. എന്നാല്‍ 90 ശതമാനം കേസുകളിലും ഇടപാടുകാര്‍ വഞ്ചിതരാകാറാണ് പതിവ്.

ബാല്‍ക്കെണിയില്‍ നില്‍ക്കുന്ന സുന്ദരികളെ കാട്ടി പിമ്പുകള്‍ ഇടപാടുകാരില്‍ നിന്നും 4,000 ലധികം രൂപ വാങ്ങിയ ശേഷം അവിടെ റൂമിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടും. അവര്‍ ചെന്ന് വാതിലില്‍ മുട്ടുമ്പോള്‍ ആരും വാതില്‍ തുറക്കാന്‍ ഉണ്ടാകില്ല. അതേസമയം മറുവശത്തെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആള്‍ക്കാര്‍ പുറത്തു വരികയും ഒച്ചയെടുക്കുകയും ചെയ്യുന്നതോടെ ഇടപാടുകാരന്‍ അവിടെ നിന്നും പതിയെ പിന്തിരിയാന്‍ നിര്‍ബ്ബന്ധിതരാകും. ഇതെല്ലാം പിമ്പുകള്‍ പ്‌ളാന്‍ ചെയ്യുന്ന കബളിപ്പിക്കലിന്റെ ഭാഗമാണെന്ന് ഇടപാടുകാരന്‍ അറിയുകയുമില്ല.