Latest News

പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വരുന്നോന്ന് ചോദിച്ചു ; മാഫിയാകിംഗിനെ കളിയാക്കിയ 17 കാരനെ അധോലോകസംഘം വെടിവെച്ചു കൊന്നു...!!

2017-12-23 03:07:46am |

മയക്കുമരുന്ന് കള്ളകടത്തും തട്ടിക്കൊണ്ടുപോകലും ആയുധ വില്‍പ്പനയും മനുഷ്യക്കടത്തും ക്വട്ടേഷനുമെല്ലാം ശീലമാക്കിയ കൊടും ഭീകരനായ അധോലോക നായകനെ സാമൂഹ്യമാധ്യമത്തിലൂടെ പരിഹസിച്ചതിന് 17 കാരനെ അധോലോക സംഘം വെടിവെച്ചു കൊന്നു. മെക്‌സിക്കോയില്‍ നടന്ന സംഭവത്തില്‍ യൂ ട്യുബിലും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വന്‍ ഹിറ്റായ വീഡിയോകളിലൂടെ താരമായ യുവാന്‍ ലൂയിസ് ലാഗുണാസ് റൊസാലസ് എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്.

മെക്‌സിക്കോയിലെ ഏറ്റവും ക്രൂരനായ അധോലോക നായകന്‍ എല്‍മാഞ്ചോയ്ക്ക് എതിരേ അശ്‌ളീലവാക്കുകള്‍ ഉപയോഗിച്ച് പരിഹസിച്ച വീഡിയോ പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് ലാഗുണ കൊല്ലപ്പെട്ടത്. ''എല്‍ ചോപ്പോ'' എന്നറിയപ്പെടുന്ന അധോലോക നായകന്‍ ജോവാക്വിന്‍ ഗുസ്മാന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ കേന്ദ്രമായി അറിയപ്പെടുന്ന മെക്‌സിക്കന്‍ സ്‌റ്റേറ്റായ സിനാലോവക്കാരനായ ലാഗുണ അധോലോകനായകന്‍ തന്നോട് പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വരാനുള്ള ആഹ്വാനമാണ് ചൊടിപ്പിച്ചത്.

അപ്പനാരെന്ന് അറിയാതെയാണ് സിനാലോവയില്‍ യുവാന്‍ ലൂയിസ് ലാഗുണാസ് റൊസാലസ് ജനിച്ചത്. പയ്യനെ ചെറുപ്പത്തില്‍ തന്നെ മുത്തശ്ശിയെ ഏല്‍പ്പിച്ച് അമ്മയും കടന്നുകളഞ്ഞു. പതിനഞ്ചാം വയസ്സില്‍ സ്‌കൂളില്‍ നിന്നും ചാടി ജന്മനാട് വിട്ട് തൊട്ടടുത്തുള്ള മുനിസിപ്പാലിറ്റിയായ കുലിയാക്കനിലേക്ക് ചേക്കേറിയ ഇയാള്‍ അവിടെ കാര്‍ കഴുകിയായിരുന്നു ജീവിച്ചിരുന്നത്. തന്നെ ദത്തെടുത്ത നഗരത്തിന്റെ പേര് കൂടി ചേര്‍ത്ത് 'പൈറേറ്റ്‌സ് ഓഫ് കുലിയാക്കന്‍' എന്നായിരുന്നു സൈബര്‍ സ്‌പേസില്‍ സ്വന്തമായി ലാഗുണ പേരിട്ടിരുന്നത്. ആരും നിയന്ത്രിക്കാനില്ലാതെ പാര്‍ട്ടിജീവിതം പതിവാക്കിയതിലൂടെ അമിതമദ്യപാനിയായി മാറിയ ലാഗുണ പിന്നീട് അതിലൂടെ തന്നെ പ്രസിദ്ധനുമായി. ബീയര്‍ ബോട്ടിലുകളോട് യുദ്ധം ചെയ്യുന്ന ലാഗുണയുടെ വീഡിയോകള്‍ പെട്ടെന്ന് തന്നെ വൈറലായി മാറുകയും വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ യൂ ട്യൂബില്‍ സെന്‍സേഷനായി മാറുകയും ചെയ്തു.

പതിനേഴാം വയസ്സില്‍ തന്നെ ഫോളോവേഴ്‌സായി ഫേസ്ബുക്കില്‍ പത്തുലക്ഷവും ഇന്‍സ്റ്റാഗ്രാമില്‍ മൂന്നുലക്ഷം പേരും വന്നതോടെ തന്റെ സാമൂഹ്യമാധ്യമ പേജുകള്‍ വരുമാനം വരുമാനം കൊണ്ടു വരാനും തുടങ്ങി. കുട്ടിത്തമാര്‍ന്ന മുഖവും തമാശകളും അനേകരെയാണ് രസിപ്പിച്ചത്. കുട്ടിയായതിനാല്‍ അയാളുടെ കാട്ടിക്കൂട്ടലുകള്‍ എളുപ്പം മറക്കുകയും ചെയ്യും. തന്റെ മുഖത്ത മീശ വരച്ചു ചേര്‍ത്ത് പ്രായം കാണിക്കുക, കയ്യില്‍ പച്ച കുത്തുക, ഒരു കണ്ണ് മൂടി കൊള്ളക്കാരനാകുക. തോക്കുകള്‍ക്കും അര്‍ദ്ധനഗ്നയായ പെണ്ണുങ്ങള്‍ക്കും ആഡംബരക്കാറുകള്‍ക്കും ഒപ്പം നില്‍ക്കുന്ന ചില ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് അടുത്ത കാലത്തായിരുന്നു.

മെക്‌സിക്കോയില്‍ കുടിക്കാനുള്ള പ്രായം 18 ആണെന്നിരിക്കെയാണ് പയ്യന്റെ അമിത മദ്യപാനം നാട്ടുകാര്‍ കണ്ടത്. ലാഗുണയ്ക്ക് വന്‍തോതില്‍ ആരാധകരെ സൃഷ്ടിച്ചത് കണ്ണുമടച്ച് എന്തിനെക്കുറിച്ചും ആരെക്കുറിച്ചും എന്തും പറയുന്ന വിടുവായത്തമായിരുന്നു. വമ്പന്‍ പാര്‍ട്ടികളിലായിരുന്നു ഇതെല്ലാം നടത്തിയിരുന്നത്. മെക്‌സിക്കോയിലെ ഏറ്റവും അക്രമം നടക്കുന്ന സിനാലോവയില്‍ അടുത്തിടെ പയ്യന്‍ കള്ളക്കടത്തു രാജാവ് എല്‍ മെഞ്ചോയെ പരിഹസിച്ചത് അശ്‌ളീല ചുവയോടെ ആയിരുന്നു. പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് തനിക്ക് താല്‍പ്പര്യമുണ്ട് എല്‍ മാഞ്ചോ വരുന്നോ എന്നായിരുന്നു വീഡിയോയില്‍ പയ്യന്‍ ചോദിച്ചത്. തൊട്ടു പിന്നാലെ തിങ്കളാഴ്ച രാത്രിയില്‍ ജലിസ്‌കോ ബാറില്‍ കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോള്‍ ഇടിച്ചു കയറി ലുഗാണയ്ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു.

വെടിയേറ്റ് ശരീരം മുഴുവന്‍ തകര്‍ന്നുപോയി. പതിനെട്ട് വെടിയുണ്ടകളാണ് ശരീരത്തില്‍ കയറിയത്. പച്ചകുത്തില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത് പോലും. ഒരു ദശകം മുമ്പ് സ്ഥാപിച്ച ദി ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ തലവനായ എല്‍ മാഞ്ചോയെ ഏറ്റവും ക്രൂരനായ ആളായിട്ടാണ് അറിയപ്പെടുന്നത്. തോക്കു വില്‍പ്പന, ഗ്യാസോലിന്‍ മോഷണം, മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി വന്‍കിട കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്ന ദി മിലേനിയോ കാര്‍ട്ടലില്‍ നിന്നാണ് എല്‍ മാഞ്ചോ തന്റെ സംഘത്തെ ഉണ്ടാക്കിയത്. കഴിഞ്ഞ പത്തു മാസത്തിനിടയില്‍ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടത് 20,878 പേരാണ്. അതായത് ദിവസം ശരാശരി 69 കൊലപാതകം ക്രമത്തില്‍.