Latest News

പോലീസ് വന്നു വാതില്‍ തുറക്കുമ്പോള്‍ രക്തത്തില്‍ കുളിച്ചനിലയില്‍ യുവതിയുടെ മൃതദേഹം, അധ്യാപകന്‍ ഭാര്യയെ കൊന്നു: പ്രണയിച്ചു വിവാഹം കഴിച്ച അധ്യാപകരുടെ ജീവിതത്തില്‍ സംഭവിച്ചത് ഇങ്ങനെ

2018-01-08 02:36:45am |

അവിഹിതബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നു യുവതിയെ ഭര്‍ത്താവു കൊലപ്പെടുത്തി. ബംഗാരപ്പേട്ടിലെ ഒരു സ്വകാര്യ വിദ്യാലയത്തിലെ അധ്യാപികയായ സന്ധ്യ(27) യെയാണു ഭര്‍ത്താവ് വംശി ക്രൂരമായി കൊലചെയ്തത്. യുവതി പഠിപ്പിച്ചിരുന്ന അതേ സ്‌കൂളില്‍ തന്നെയായിരുന്നു വംശിയും പഠിപ്പിച്ചിരുന്നത്. ആറു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. പ്രണയ വിവാഹമായതിനാല്‍ ഇരു വീട്ടുകാരും പിന്തുണച്ചിരുന്നില്ല. വീട്ടുകാരില്‍ നിന്ന് അകന്നായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ ബാംഗ്ലുരുലെ ഒരു വിദ്യാലയത്തിലായിരുന്നു ഇരുവരും പഠിപ്പിച്ചിരുന്നത്. എന്നാല്‍ അവിടെ വച്ചു മറ്റൊരു അധ്യാപകനുമായി യുവതിക്ക് അവിഹിതബന്ധം ഉണ്ട് എന്ന് വംശി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ ബാംഗാര
പ്പേട്ടയിലെ സ്‌കൂളിലേയ്ക്കു മാറിയത്. എന്നാല്‍ അവിടെ വച്ചും ഇയാള്‍ ഭാര്യയെ സംശയിക്കാന്‍ തുടങ്ങി. ഇതേ തുടര്‍ന്നു ദിവസവും ഇവരുടെ വീട്ടില്‍ വഴക്കായിരുന്നു എന്ന് അയല്‍ക്കാര്‍ പറയുന്നു.

വെള്ളിയാഴ്ച രാത്രി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇയാള്‍ സന്ധ്യയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോകുകയും ചെയ്തു. ശനിയാഴ്ച രാവിലെ യുവതിയെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് വന്നു വാതില്‍ തുറന്നപ്പോള്‍ കണ്ടതു ചോരയില്‍ കുളിച്ചു കിടക്കുന്ന യുവതിയെയാണ്. ഒളിവില്‍ പോയ വംശിക്കു വേണ്ടി പോലീസ് തിരിച്ചില്‍ നടത്തിവരികയാണ്.