Latest News

വിമാനത്തിലെ ഏകയാത്രക്കാരി: ഈ യുവതിക്കു ലഭിച്ച ഭാഗ്യം ഇങ്ങനെ

2018-01-09 03:42:13am |

ഒറ്റയ്ക്ക് വിമാനത്തില്‍ യാത്ര പോകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ ? എങ്ങനെ സാധിക്കുമെന്നാണോ ചിന്തിക്കുന്നത്. എന്നാല്‍ അങ്ങനെയൊരു ഭാഗ്യം സിദ്ധിച്ചിരിക്കുകയാണ് ഒരു യുവതിക്ക്. ന്യൂയോര്‍ക്കില്‍ നിന്ന് വാഷിങ്ടണിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിലെ ഏകയാത്രക്കാരിയായ റെഡിറ്റ് ഉപയോക്താവായ ഷാഡിബേബി എന്ന യൂസര്‍നെയിമുള്ള യുവതിക്ക് ഭാഗ്യം ലഭിച്ചു. ഏകയായി വിമാനത്തില്‍ യാത്രചെയ്യുന്ന സെല്‍ഫിയെടുത്തുകൊണ്ടാണ് യുവതി ഈ അസുലഭ അവസരം ആഘോഷമാക്കിയത്.

യുവതി യാത്രക്കായി ബുക്ക് ചെയ്ത വിമാനം യാത്രയ്ക്കു മണിക്കൂറുകള്‍ക്കു മുമ്പ് റദ്ദ് ചെയ്തു. വിമാനം റദ്ദാക്കിയതറിഞ്ഞ് ഏജന്റ് യാത്രക്കാര്‍ക്കായി മറ്റൊരു ഫ്‌ലൈറ്റ് ഏര്‍പ്പാടു ചെയ്തു. ഇതൊന്നുമറിയാതെ മറ്റൊരു ഏജന്റ് റദ്ദ് ചെയ്ത വിമാനത്തിനു ശേഷം വന്ന വിമാനത്തില്‍ മറ്റുയാത്രക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമൊരുക്കി. അതിനെക്കുറിച്ച് അനൗണ്‍സ്‌മെന്റും നടത്തി. എന്നാല്‍ യാത്രചെയ്യാനിരുന്ന ഫ്‌ലൈറ്റ് റദ്ദാക്കിയതിനെത്തുടര്‍ന്ന് വീട്ടിലേക്കു മടങ്ങിയ യുവതി എയര്‍പോര്‍ട്ടില്‍ നടന്ന സംഭവവികാസങ്ങളൊന്നുമറിഞ്ഞില്ല.

ഫ്‌ലൈറ്റ് പുറപ്പെടുന്നതിനു മുമ്പും ഫ്‌ലൈറ്റില്‍ കയറിയ ശേഷവും ആള്‍ത്തിരക്കില്ലാത്തതും മറ്റും യുവതി ശ്രദ്ധിച്ചു. പിന്നീട് ഏറെക്കഴിഞ്ഞാണ് യുവതിക്ക് സംഭവവികാസങ്ങളെക്കുറിച്ച് ഏകദേശ ധാരണ കിട്ടിയത്. എന്നാല്‍ വിമാനത്തില്‍ ഒറ്റയ്ക്കു യാത്ര ചെയ്യാന്‍ കിട്ടിയ അവസരം യുവതി ആവോളം ആഘോഷിച്ചു.