Latest News

കാർ രണ്ടാം നിലയിലേക്ക്​ പറന്നു കയറി! ര​ണ്ടു​പേ​ർ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു

2018-01-17 02:18:14am |

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ ന​ഗ​ര​മാ​യ കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച്​ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​​െൻറ ര​ണ്ടാം നി​ല​യി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റി. കാ​ലി​ഫോ​ർ​ണി​യ​യി​​ലെ സാ​ൻ​റ അ​ന​യി​ൽ ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ​യാ​ണ്​ സം​ഭ​വം. പ​റ​ന്നു​പൊ​ങ്ങി​യ കാ​ർ ഡ​ൻ​റ​ൽ ക്ലി​നി​ക്​​ കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ്​ ക​യ​റി​യ​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രി​ൽ ഒ​രാ​ൾ സ്വ​യം പു​റ​ത്തു​ക​ട​ന്ന​പ്പോ​ൾ ര​ണ്ടാ​മ​നെ അ​ഗ്​​നി​ര​ക്ഷ സേ​ന​യെ​ത്തി പു​റ​ത്തെ​ടു​ത്തു. ഡ്രൈ​വ​ർ മ​ദ്യ​പി​ച്ച​തും അ​മി​ത​വേ​ഗ​വു​മാ​ണ്​ അ​പ​ക​ടം വ​രു​ത്തി​യ​തെ​ന്ന്​ സം​ശ​യി​ക്കു​ന്നു. കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​തോ​ടെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ എ​ളു​പ്പം കെ​ടു​ത്തി.