Latest News

മ​ഞ്ഞി​ൽ ഒ​മ്പ​തു​ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി; മ​നു​ഷ്യ​ക്ക​ട​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി​

2018-01-21 02:36:47am |

ബൈ​റൂ​ത്​: മ​ഞ്ഞി​ൽ മൂ​ടി​ക്കി​ട​ന്ന നി​ല​യി​ൽ ല​ബ​നാ​നി​ൽ ഒ​മ്പ​തു​ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. സി​റി​യ​ൻ അ​തി​ർ​ത്തി​യോ​ട​ടു​ത്ത മ​ല​​മ്പ്ര​ദേ​ശ​ത്താ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്​. ക​ന​ത്ത മ​ഞ്ഞു​വീ​ഴ്​​ച​ക്കി​ടെ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ​വ​രാ​ണ്​ അ​പ​ക​ട​ത്തി​ൽ പെ​ട്ട​തെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്ന്​ ല​ബ​നാ​ൻ സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. മ​നു​ഷ്യ​ക്ക​ട​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി​യാ​ണി​ത്. ആ​റു​പേ​രെ മ​ഞ്ഞി​ൽ​നി​ന്ന്​ ജീ​വ​നോ​ടെ സൈ​ന്യം ര​ക്ഷി​ച്ചി​ട്ടു​മു​ണ്ട്. ഇ​വ​രി​ൽ ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ പി​ന്നീ​ട്​ മ​രി​ച്ചു.

ക​ന​ത്ത മ​ഞ്ഞു​വീ​ഴ്​​ച തു​ട​രു​ന്ന പ്ര​ദേ​ശ​ത്ത്​ കൂ​ടു​ത​ൽ പേ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും ല​ബ​നാ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ത​ണു​പ്പ്​ ക​ന​ത്ത​തോ​ടെ ല​ബ​നാ​നി​ൽ ക​ഴി​യു​ന്ന സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രി​ക്ക​യാ​ണ്. ത​ണു​പ്പ്​ നേ​രി​ടാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ​യാ​ണ്​ ഏ​റെ​പ്പേ​രും ഇ​വി​ടെ​യു​ള്ള താ​ൽ​ക്കാ​ലി​ക ക്യാ​മ്പു​ക​ളി​ൽ ക​​ഴി​യു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യാ​ണ്​ അ​ധി​ക​പേ​രും സി​റി​യ​യി​ൽ​നി​ന്ന്​ ല​ബ​നാ​നി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്.