Latest News

ലൈംഗികാസക്തിക്ക് അടിമയായ അമ്മാവന്‍ അനന്തരവളോടു ചെയ്തത്: ശേഷം കഴുത്ത് അറുത്തു മൃതശരീരം ഫ്രീസറിലാക്കി

2018-01-22 02:51:22am |

ലണ്ടന്‍: ലണ്ടനില്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ച കേസിന്റെ വിശദാംശങ്ങള്‍ പുറത്ത്. സെലിന്‍ ദുഖ്‌റാന്‍ എന്നു 19 കാരിയായ ഇന്ത്യന്‍ യുവതിയാണ് അമ്മാവന്റെ കൈ കൊണ്ടു കൊല്ലപ്പെട്ടത്. പെണ്‍കുട്ടി ലെബനിലെ ഒരു മുസ്ലീം യുവാവുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ കുടുംബം അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നു പെണ്‍കുട്ടി വീടുവിട്ടു ബന്ധു വീട്ടില്‍ പോയി. ഇതിനിടയിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ലൈംഗികാസക്തിക്ക് അടിമായാണു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ അമ്മാവന്‍ എന്നു പറയുന്നു.

പെണ്‍കുട്ടി പ്രണയത്തിലായതാണ് അമ്മാവനെ പ്രകോപിപ്പിച്ചത് എന്നു പറയുന്നു. തനിക്കു ലഭിക്കാത്തതു മറ്റാര്‍ക്കും ലഭിക്കരുത് എന്ന ചിന്തായെ തുടര്‍ന്നാണ് അമ്മാവന്‍ അനന്തരവളെ കൊന്നത്. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കഴുത്തു മുറിച്ചു ശരീരം ഫ്രീസറിലാക്കുകയായിരുന്നു.

ഇയാള്‍ അനന്തരവള്‍ക്കൊപ്പം മറ്റൊരു യുവതിയുടെയും കഴുത്തു മുറിച്ചു എങ്കിലും അവര്‍ രക്ഷപെട്ടു. ജൂലൈ 19 ന് തെയിംസ് തീരത്തെ ആറു കിടപ്പുറമുറിയുള്ള ആഡംബര വസതിയിലാണു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബില്‍ഡാറായി ജോലി ചെയ്യുകയായിരുന്നു കൊലയാളിയായ അമ്മാവന്‍. കൃത്യം നടത്തിയ ശേഷം ഇയാള്‍ കഴുത്തു മുറിച്ചു മൃതദേഹം ഫ്രീസറിലാക്കി. പ്രണയബന്ധം തുടര്‍ന്നാല്‍ രണ്ടു പേരേയും തനിക്കു ലഭിക്കില്ല എന്ന ചിന്തയാണ് ഇതിനു പിന്നില്‍ എന്നു പ്രോസിക്യൂഷന്‍ പറയുന്നു.