Latest News

ജീവിതച്ചെലവ് കുറവ്: ഇന്ത്യയ്ക്കു രണ്ടാം സ്ഥാനം , ജീവിതച്ചെലവ് ഏറ്റവും കുറവുള്ള രാജ്യം ദക്ഷിണാഫ്രിക്ക

2018-01-29 03:16:35am |

ഹൂസ്റ്റൻ (യുഎസ്) ∙ ജീവിതച്ചെലവ് ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. ‘ഗോബാങ്കിങ്റേറ്റ്സ്’ 112 രാജ്യങ്ങളിൽ നടത്തിയ സർവേയിൽ ദക്ഷിണാഫ്രിക്കയാണു ജീവിതച്ചെലവ് ഏറ്റവും കുറവുള്ള രാജ്യം. പ്രാദേശിക വാങ്ങൽശേഷി സൂചിക, വാടക സൂചിക, പലചരക്കു സൂചിക, ഉപഭോക്തൃ സൂചിക എന്നിവ അടിസ്ഥാനമാക്കിയായിരുന്നു സർവേ. വാടക ഏറ്റവും കുറവു നേപ്പാളിലാണ്.

ഉപഭോക്തൃ സാധനങ്ങൾ, പലചരക്ക് എന്നിവയുടെ വില ഏറ്റവും കുറവ് ഇന്ത്യയിലാണ്. കൊൽക്കത്തയിൽ ഒരാൾക്കു മാസം 285 ഡോളർ (ഏകദേശം 18,000 രൂപ) കൊണ്ട് സുഖമായി ജീവിക്കാം. ന്യൂയോർക്ക് നഗരവുമായുള്ള താരതമ്യത്തിൽ ഇന്ത്യയിൽ വാങ്ങൽ ശേഷി 20.9 ശതമാനവും വാടക 95.2 ശതമാനവും പലചരക്കു സാധനവില 74.4 ശതമാനവും കുറവാണ്. ദക്ഷിണാഫ്രിക്കയിൽ ഉപഭോക്തൃ ഉൽപന്ന വില വളരെ കുറവും ജനങ്ങളുടെ വാങ്ങൽശേഷി വളരെ കൂടുതലുമാണ്. ജീവിതച്ചെലവ് ഏറ്റവും കൂടുതൽ ബർമുഡയിലാണ്. ബഹാമാസ്, ഹോങ്കോങ്, സ്വിറ്റ്സർലൻഡ്, ഘാന എന്നിവയാണു തൊട്ടടുത്ത സ്ഥാനങ്ങളിൽ.