Latest News

ട്രം​പി​െൻറ പ്ര​സം​ഗം കേ​ൾ​ക്കാ​ൻ ഇ​ന്ത്യ​ൻ ടെ​ക്കി​യു​ടെ വി​ധ​വ​യും! എ​ത്തി​യ​ത് പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​രം അ​തി​ഥി​യാ​യി ​

2018-02-01 02:30:54am |

വാ​ഷി​ങ്ട​ൺ: യു.​എ​സി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​മു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ ​െകാ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​റു​ടെ വി​ധ​വ​യും ട്രം​പി​​െൻറ പ്ര​സം​ഗം കേ​ൾ​ക്കാ​നെ​ത്തി. െകാ​ല്ല​പ്പെ​ട്ട ശ്രീ​നി​വാ​സ്​ കു​ച്ചി​ബോ​ട്​​ല​യു​ടെ ഭാ​ര്യ സു​​ന​യ​ന ദൂ​മ​ല​യാ​ണ്​ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​രം അ​തി​ഥി​യാ​യി ​എ​ത്തി​യ​ത്. യു.​എ​സ്​ കോ​ൺ​ഗ്ര​സ്​ സാ​മാ​ജി​ക​നാ​യ കെ​വി​ൻ യോ​ദ​റു​ടെ പ്ര​ത്യേ​ക ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ്​ സു​ന​യ​ന ചടങ്ങിൽ പ​െ​ങ്ക​ടു​ത്ത​ത്. ഹൗ​സ്​ സ്​​പീ​ക്ക​ർ പോ​ൾ റ​യാ​ൻ ഉ​ൾ​െ​പ്പ​ടെ നി​ര​വ​ധി നേ​താ​ക്ക​ളു​മാ​യി സു​ന​യ​ന കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. 

രാ​ജ്യ​ത്ത്​ സ​മാ​ധാ​നത്തിനു​വേ​ണ്ടി​ സു​ന​യ​ന​ നടത്തിയ പരിശ്രമങ്ങളെ അംഗീകരിക്കുന്നതിനും ഇ​ന്ത്യ​ക്കാ​ർക്ക്​ ഇതിലൂടെ ഒരു സന്ദേശം നൽകുന്നതിനുമാണ്​ ഇവരെ ചടങ്ങിലേക്ക്​ ക്ഷണിച്ചതെന്ന്​ കെ​വി​ൻ യോ​ദ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി ആ​റി​ന്​ ഒാ​ല​ത്ത്​ ന​ഗ​ര​ത്തി​ൽ ബാ​റി​ൽ ന​ട​ന്ന​ വെ​ടി​വെ​പ്പി​നി​ടെ​യാ​ണ്​ ശ്രീ​നി​വാ​സ്​ ​െകാ​ല്ല​പ്പെ​ട്ട​ത്. ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തു​നി​ന്നു പു​റ​ത്തു​പോ​ക​ണ​മെ​ന്ന്​ ആ​ക്രോ​ശി​ച്ചാ​യി​ര​ു​ന്നു ഇ​വ​ർ​ക്കു​നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. വിദ്വേഷക്കുറ്റമായാണ്​ ഇത്​ വിലയിരുത്തപ്പെട്ടത്​.