Latest News

"ഷെറിന്‍ നിയമ"ത്തിന്‌ പിന്തുണയേറുന്നു! ഡാലസിലെ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ്‌ അംഗം ലിന്‍ഡ കൂപ്പും ഈ ആവശ്യത്തിനു പിന്തുണ പ്രഖ്യാപിച്ചു

2018-02-06 03:40:37am |

കൊച്ചുകുട്ടികളെ വീട്ടില്‍ തനിച്ചാക്കുന്നതു ഗുരുതര കുറ്റമായി വ്യവസ്‌ഥ ചെയ്യുന്ന "ഷെറിന്‍ നിയമം" രൂപവത്‌കരിക്കണമെന്ന ആവശ്യത്തിനു യു.എസിലെ ടെക്‌സസില്‍ ജനപിന്തുണയേറുന്നു.
ഡാലസിലെ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ്‌ അംഗം ലിന്‍ഡ കൂപ്പും ഈ ആവശ്യത്തിനു പിന്തുണ പ്രഖ്യാപിച്ചു.
യു.എസില്‍ സ്‌ഥിരതാമസമാക്കിയ മലയാളി ദമ്പതികള്‍ ബിഹാറില്‍നിന്നു ദത്തെടുത്തു കൊണ്ടുപോയ ഷെറിന്‍ എന്ന മൂന്നു വയസുകാരിയുടെ മരണമാണ്‌ ഈ ആവശ്യത്തിനു പ്രേരണയായത്‌.

ഷെറിനെ കാണാനില്ലെന്നു വളര്‍ത്തച്‌ഛന്‍ വെസ്‌ലി മാത്യൂസ്‌ പരാതിപ്പെട്ട്‌ രണ്ടാഴ്‌ചയ്‌ക്കു ശേഷമാണു മൃതദേഹം ജീര്‍ണിച്ച നിലയില്‍ വീടിന്‌ അല്‍പ്പം അകലെയുള്ള കലുങ്കിനടിയില്‍ കണ്ടെത്തിയത്‌. ഈ കേസില്‍ വെസ്‌ലിയും പത്നി സിനിയും ജയിലിലാണ്‌. ഇവര്‍ പലപ്പോഴും ഷെറിനെ വീട്ടില്‍ തനിച്ചാക്കി പുറത്തുപോകുമായിരുന്നെന്നു പിന്നീടു കണ്ടെത്തി.