Latest News

മന്ത്രിമാർക്ക് ജീവനക്കാരുമായി ലൈംഗികബന്ധം പാടില്ലെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി

2018-02-16 03:26:51am |

കാൻബറ: മന്ത്രിമാർ ജീവനക്കാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വിലക്കി ആസ്ട്രേലിയൻ പ്രധാനമന്ത്രി. മന്ത്രിമാർക്കായി പുറത്തിറക്കിയ പുതിയ പെരുമാറ്റച്ചട്ടത്തിലാണ് പ്രധാനമന്ത്രി മാൽകം ടേംബുൾ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മന്ത്രിമാർ കർശനമായി പെരുമാറ്റച്ചട്ടം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. 

മുൻ ജീവനക്കാരിയുമായി ലൈംഗിക ബന്ധം പുലർത്തിയ ഉപപ്രധാനമന്ത്രി ബർണാബി ജോയിസിയുടെ രാജിക്കായി ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ കർശന നിർദേശം പുറപ്പെടുവിച്ചത്. മുൻ മാധ്യമ ഉപദേഷ്ടാവ് വിക്കി കാംപൈനുമായി ബർണാബി ജോയിസ് ബന്ധം തുടർന്നതായി കഴിഞ്ഞ ദിവസം പരസ്യ വെളിപ്പെടുത്തൽ നടത്തിയിരുന്നു. 

അതേസമയം, ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ ഒൗദ്യോഗിക ചുമതലകളിൽ നിന്ന് ജോയിസ് ഒരാഴ്ചത്തെ അവധിയിൽ പ്രവേശിച്ചു. പ്രതിപക്ഷ പാർട്ടികൾ ജോയിസിന്‍റെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്.