Latest News

യു.​എ​സ്​ സ്​​കൂ​ള​ു​ക​ളി​ൽ ഇൗ വർഷത്തെ 18ാമത്തെ കൂട്ടക്കൊല! യു.​എ​സി​ലു​ട​നീ​ള​മു​ള്ള സ്​​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും വെ​ടി​വെ​പ്പ്​ നി​ത്യ​സം​ഭ​വ​മാ​യി

2018-02-16 03:28:43am |

വാ​ഷി​ങ്​​ട​ൺ: പ്ര​ണ​യ​ദി​ന​ത്തി​​െൻറ സ​ന്തോ​ഷ​വു​മാ​യാ​ണ്​ ഫ്ലോറിഡയിലെ പാ​ർ​ക്​​ലാ​ൻ​ഡ്​ മാ​ർ​ജ​റി സ്​​റ്റോ​ൺ​മാ​ൻ ഡ​ഗ്ല​സ്​ ഹൈ​സ്​​കൂ​ളി​ലെ 3200 ഒാ​ളം കു​ട്ടി​ക​ളെ​ത്തി​യ​ത്. നി​മി​ഷ​നേ​ര​​ത്തെ ആ​യു​സ്സ്​​ മാ​ത്ര​മേ ആ ​സ​ന്തോ​ഷ​ത്തി​നു​ണ്ടാ​യി​രു​ന്നു​ള്ളൂ. 17 സ​ഹ​വി​ദ്യാ​ർ​ഥി​ക​ൾ വെ​ടി​യേ​റ്റു​പി​ട​യും വ​രെ മാ​ത്രം. യു.​എ​സ്​ സ്​​കൂ​ള​ു​ക​ളി​ൽ മാ​ത്രം ഇൗ ​വ​ർ​ഷം ന​ട​ക്കു​ന്ന 18ാമ​ത്തെ വെ​ടി​വെ​പ്പു​സം​ഭ​വ​മാ​ണി​ത്. വ​ർ​ഷ​ങ്ങ​ളാ​യി യു.​എ​സി​ലു​ട​നീ​ള​മു​ള്ള സ്​​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും വെ​ടി​വെ​പ്പ്​ നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​ട്ട്.  തോ​ക്കു കൈ​വ​ശം ​െവ​ക്കു​ന്ന​തി​​ന്​ നി​യ​മം ഉ​ദാ​ര​മാ​ക്കി​യ​തോ​ടെ​യാ​ണ്​ ഇ​ത്ത​ര​ത്തി​ലു​ള്ള ​െകാ​ല​പാ​ത​ക​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത്.

സ്​​കൂ​ളി​ൽ നി​ന്ന്​ ത​ന്നെ പു​റ​ത്താ​ക്കി​യ​തി​ലെ പ​ക​യാ​ണ്​ നി​ക്ല​സ്​ ക്രൂ​സി​നെ ഇൗ ​ക്രൂ​ര​കൃ​ത്യ​ത്തി​നു പ്രേ​രി​പ്പി​ച്ച​ത്. തു​ട​രെ​ത്തു​ട​​രെ വെ​ടി​യു​തി​ർ​ക്കാ​വു​ന്ന എ.​ആ​ർ-15 റൈ​ഫി​ളു​മാ​യി ആ​ക്ര​മി എ​ത്തി​യ​ത്​ എ​ല്ലാ ത​യാ​റെ​ടു​പ്പോ​ടും​കൂ​ടി​യാ​​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ഹൈ​സ്കൂ​ളി​​െൻറ ഫ​യ​ർ അ​ലാ​റം പ്ര​വ​ർ​ത്തി​പ്പി​ച്ച​ശേ​ഷ​മാ​ണ്​ വെ​ടി​വെ​പ്പി​നു തു​നി​ഞ്ഞ​ത്. ഫ​യ​ർ ഡ്രി​ല്ലാ​ണെ​ന്നു ക​രു​തി പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, തൊ​ട്ടു​മു​മ്പ്​ മ​റ്റൊ​രു ഫ​യ​ർ ഡ്രി​ൽ ന​ട​ന്നി​രു​ന്ന​തി​നാ​ൽ ഇ​തി​നെ ചി​ല​ർ ഗൗ​ര​വ​മാ​യെ​ടു​ക്കാ​തി​രു​ന്ന​ത് ദു​ര​ന്ത​ത്തി​​െൻറ വ്യാ​പ്തി കു​റ​ച്ചു. 

വെ​ടി​യൊ​ച്ച കേ​ട്ട നി​മി​ഷം കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ക്ലാ​സ്​ മു​റി​ക​ളി​ലും ബാ​ത്ത്​​​റൂ​മു​ക​ളി​ലും അ​ഭ​യം​തേ​ടി. വ​രാ​ന്ത​ക​ളി​ലും മ​റ്റും ചു​റ്റി​ക്ക​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളോ​ട്​ എ​ത്ര​യും പെ​െ​ട്ട​ന്ന്​ ക്ലാ​സ്​​മു​റി​ക​ളി​ൽ ക​യ​റി​യി​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. ചി​ല അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളെ​ത്തി​യ സ​മ​യം മു​റി​യു​ടെ വാ​തി​ല​ട​ച്ചു​പൂ​ട്ടി. കു​ട്ടി​ക​ളോ​ട്​ ചു​മ​രി​നോ​ട്​ ചേ​ർ​ന്നി​രി​ക്കാ​നും നി​ർ​ദേ​ശി​ച്ചു. മൊ​ബൈ​ൽ ഫോ​ൺ വ​ഴി കു​ട്ടി​ക​ൾ അ​​പ്പ​പ്പോ​ഴു​ള്ള വി​വ​ര​ങ്ങ​ൾ മാ​താ​പി​താ​ക്ക​ളെ ധ​രി​പ്പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ക്ലാ​സ്​​മു​റി അ​ട​ക്കാ​നൊ​രു​ങ്ങ​വെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ന്നി​ൽ വെ​ച്ച്​ അ​ധ്യാ​പ​ക​ൻ വെ​ടി​​യേ​റ്റ്​ മ​രി​ച്ച​താ​യും ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

ആ​ക്ര​മി തോ​ക്കു​മാ​യി ത​​െൻറ ക്ലാ​സി​ലെ​ത്തി​യ​പ്പോ​ൾ ത​റ​യി​ൽ മ​രി​ച്ച​പോ​ലെ കി​ട​ന്നാ​ണ്​ ഒ​രു വി​ദ്യാ​ർ​ഥി ജീ​വ​ൻ ര​ക്ഷി​ച്ച​ത്. അ​വ​ൻ എ​ഴു​ന്നേ​റ്റ​പ്പോ​ൾ അ​ടു​ത്ത്​ ര​ണ്ട്​ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്​ ക​ണ്ട​ത്. ഡെ​സ്​​ക്കി​ന​ടി​യി​ൽ അ​ഭ​യം​തേ​ടി​യ കു​ട്ടി​ക​ളെ പു​റ​ത്തേ​ക്കു​കൊ​ണ്ടു​വ​രാ​ൻ ആ​ക്ര​മി ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. സ്കൂ​ളി​ൽ നി​ന്ന്​ പു​റ​ത്താ​ക്കി​യ ശേ​ഷ​മാ​ണ്​ കു​ട്ടി​യു​ടെ സ്വ​ഭാ​വം കൂ​ടു​ത​ൽ വ​ഷ​ളാ​യ​തെ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

പി​ന്നീ​ട്​ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ മൃ​ഗ​ങ്ങ​ളെ വെ​ടി​വെ​ച്ചുെ​കാ​ല്ലു​ന്ന ചി​ത്ര​ങ്ങ​ൾ പോ​സ്​​റ്റ്​ ചെ​യ്യു​ന്ന​ത്​ അ​വ​ൻ പ​തി​വാ​ക്കി.കാ​മു​കി​യു​മാ​യു​ണ്ടാ​യ പ്ര​ശ്ന​ത്തി​​െൻറ പേ​രി​ൽ സ്കൂ​ളി​ൽ​നി​ന്ന്​ അ​ച്ച​ട​ക്ക​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പു​റ​ത്താ​ക്കി​യ​താ​ണ് ക്രൂ​സി​നെ.  സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ആക്രമിക്ക്​ മാനസികാസ്വാസ്​ഥ്യമുണ്ടെന്ന്​ സംശയിക്കുന്നതായും പറഞ്ഞു. ഇത്തരത്തിലുള്ള ആളുകളെ കണ്ടാൽ ഉടൻ 
റ​ിപ്പോർട്ട്​ ചെയ്യണമെന്നും ട്രംപ്​ ആവശ്യപ്പെട്ടു. പ്രതിയെ ശിക്ഷയിൽ നിന്ന്​ രക്ഷിക്കുന്ന പരാമർശമാണ്​ ട്രംപി​​െൻറതെന്ന്​ വിലയിരുത്തലുകളുണ്ട്​. 2012ൽ ​ക​േ​ണ​റ്റി​ക്ക​ട്ട് സ്കൂ​ളി​ലെ വെ​ടി​വെ​പ്പി​ൽ 20 കു​ട്ടി​ക​ൾ മ​രി​ച്ച​തി​നു​ശേ​ഷ​മു​ള്ള യു.​എ​സി​ലെ ഏ​റ്റ​വും ദാ​രു​ണ​മാ​യ സം​ഭ​വ​മാ​ണി​ത്.