Latest News

ഇമ്രാൻ ഖാൻ വീണ്ടും വിവാഹിതനായി! 40 വയസുകാരി ബുഷ്‌റ ഖാന്റെ ആത്മീയ ഗുരു, വിവാഹം ലളിതമായ ചടങ്ങില്‍

2018-02-19 02:40:54am |

ഇസ്​ലാമാബാദ്​: പാകിസ്​താനിലെ തെ​ഹ്​​രീ​കെ ഇ​ൻ​സാ​ഫ് പാർട്ടി നേതാവ്​ ഇമ്രാൻ ഖാൻ മൂന്നാമതും വിവാഹിതനായി. ആത്​മീയ ഗുരു ബുഷ്​റ മനേകയെയാണ്​ വിവാഹം ചെയ്​തതെന്ന്​ പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 

രാഷ്​ട്രീയക്കാരനായി മാറിയ ക്രിക്കറ്റ്​ താരം ഞായറാഴ്​ച ലാഹോറിൽ നടന്ന ലളിത ചടങ്ങിലാണ്​ പിങ്കി പിർ എന്ന്​ വിളിപ്പേരുള്ള ബുഷ്​റയെ വിവാഹം ചെയ്​തത്​. ഇമ്രാൻ ഖാൻ വീണ്ടും വിവാഹിതനാകു​െമന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും സ്​​ഥീരീകരണമുണ്ടായിരുന്നില്ല. 

ജെമീമ ഗോൾഡ്​ സ്​മിത്തിനെ 1995 ൽ വിവാഹം ചെയ്​ത ഖാൻ ഒമ്പ്​ വർഷത്തിനു ശേഷം വിവാഹമോചിതനായി. രണ്ടാമത്​ ടി.വി അവതാരകയായ റഹം ഖാനെ വിവാഹം ചെയ്​തു. എന്നാൽ 10 മാസം മാത്രമേ ആ ബന്ധവും നീണ്ടുള്ളൂ. തുടർന്നാണ്​  40 കാരിയായ ബുഷ്​റ മനേക​െയ വിവാഹം ചെയ്യാൻ തീരുമാനിച്ചത്​.