Latest News

സോഷ്യലിസ്​റ്റുകൾ കനിഞ്ഞു; ജർമനിയിൽ മെർകൽ മന്ത്രിസഭ ഉടൻ! കൂ​ട്ടു​ക​ക്ഷി മ​ന്ത്രി​സ​ഭ വൈ​കാ​തെ അ​ധി​കാ​ര​മേ​ൽ​ക്കും

2018-03-05 03:08:48am |

ബ​ർ​ലി​ൻ: സോ​ഷ്യ​ലി​സ്​​റ്റ്​ പാ​ർ​ട്ടി നേ​തൃ​ത്വ​​മെ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്​ അ​ണി​ക​ൾ പി​ന്തു​ണ അ​റി​യി​ച്ച​തോ​ടെ ജ​ർ​മ​നി​യി​ൽ അം​ഗ​ല ​െമ​ർ​ക​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന കൂ​ട്ടു​ക​ക്ഷി മ​ന്ത്രി​സ​ഭ വൈ​കാ​തെ അ​ധി​കാ​ര​മേ​ൽ​ക്കും. ആ​റു​മാ​സ​ത്തോ​ളം നീ​ണ്ട ​പ്ര​തി​സ​ന്ധി​ക്ക്​ അ​റു​തി കു​റി​ച്ചാ​ണ്​​ ​െമ​ർ​ക​ൽ നാ​ലാ​മ​തും ചാ​ൻ​സ​ല​റാ​കു​ന്ന​ത്​.

മെ​ർ​ക​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന ക്രി​സ്​​ത്യ​ൻ ​െഡ​മോ​ക്രാ​റ്റി​ക്​ യൂ​നി​യ​നും (സി.​ഡി.​യു) ഒ​ല​ഫ്​ ഷു​ൾ​സി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​യും (എ​സ്.​പി.​ഡി) ​ത​മ്മി​ൽ മ​ന്ത്രി​സ​ഭ വ​കു​പ്പു​ക​ൾ, ന​യ​നി​ല​പാ​ടു​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ നേ​തൃ​ത​ല​ത്തി​ൽ നേ​ര​ത്തേ തീ​രു​മാ​ന​​ത്തി​ലെ​ത്തി​യി​രു​ന്നു. ഇ​വ​ക്കാ​ണ്​ പാ​ർ​ട്ടി അ​ണി​ക​ൾ​ക്കി​ട​യി​ൽ ന​ട​ന്ന വോ​െ​ട്ട​ടു​പ്പി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

66 ശ​ത​മാ​നം പാ​ർ​ട്ടി അം​ഗ​ങ്ങ​ളും അ​നു​കൂ​ല​മാ​യി വോ​ട്ടു​ചെ​യ്​​ത​താ​യി സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റ്​ പ്ര​തി​നി​ധി ഡീ​റ്റ്​​മ​ർ നീ​റ്റ​ൻ അ​റി​യി​ച്ചു. ച​രി​ത്ര​ത്തി​െ​ല കു​റ​ഞ്ഞ​ ഭൂ​രി​പ​ക്ഷ​വു​മാ​യി​ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ലാ​ണ്​ മെ​ർ​ക​ലി​​െൻറ സി.​ഡി.​യു ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​കു​ന്ന​ത്. എ​ന്നാ​ൽ, ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ക്ഷി​യാ​യി മാ​റി​യ എ​സ്.​പി.​ഡി ഭ​രി​ക്കാ​നി​ല്ലെ​ന്ന്​ തീ​രു​മാ​ന​മെ​ടു​ത്ത​തോ​ടെ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി.

മാ​സ​ങ്ങ​ൾ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ്​ വ​ലി​യ വി​ട്ടു​വീ​ഴ്​​ച​ക​ൾ​ക്കൊ​ടു​വി​ൽ ന​യം മാ​റ്റി സി.​ഡി.​യു- എ​സ്.​പി.​ഡി സ​ഖ്യം അ​ധി​കാ​ര​മേ​റു​ന്ന​ത്. അ​ടു​ത്ത​യാ​ഴ്​​ച ചേ​രു​ന്ന ജ​ർ​മ​ൻ പാ​ർ​ല​മ​െൻറ്​ അം​ഗ​ല ​െമ​ർ​ക​ലി​നെ ചാ​ൻ​സ​ല​റാ​യി തി​ര​ഞ്ഞെ​ടു​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. മാ​ർ​ച്ച്​ മ​ധ്യ​ത്തോ​ടെ ഇ​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത്​ അ​ധി​കാ​ര​മേ​ൽ​ക്കും. 2013 മു​ത​ൽ ജ​ർ​മ​നി ഭ​രി​ക്കു​ന്ന​ത്​ ഇ​രു​മു​ന്ന​ണി​ക​ളും ചേ​ർ​ന്നാ​ണ്. രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ നീ​ണ്ട ആ​റു മാ​സ​ത്തോ​ളം ഭ​ര​ണ​മി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.