Latest News

അവന്‍ വരുന്നു ഭൂമിയിലേയ്ക്ക്... 24നു ശേഷം എപ്പോള്‍ വേണമെങ്കിലും ആ ദുരന്തം പ്രതീക്ഷിക്കാം, കേരളം അപകടസാധ്യത മേഖല: ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ് 1 ഏതു സമയവും ഭുമിയില്‍ പതിക്കാം

2018-03-08 03:53:01am |

ലണ്ടന്‍: ചൈനയുടെ ബഹിരാകാശനിലയം - ടിയാന്‍ഗോങ്‌1 ആഴ്‌ചകള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കും. ഈ മാസം 24നും ഏപ്രില്‍ 19നും മധ്യേ നിലയം ഭൂമിയില്‍ പതിക്കുമെന്നാണു യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സി(ഇ.എസ്‌.എ)യുടെ കണക്ക്‌.

ഏപ്രില്‍ ആദ്യവാരം പേടകം ഭൂമിയില്‍ പതിക്കുമെന്നാണ്‌ ഏറോസ്‌പേസ്‌ കോര്‍പറേഷന്റെ നിഗമനം.എവിടെയാണ്‌ നിലയം പതിക്കുകയെന്ന കാര്യത്തില്‍ വ്യക്‌തമായ ധാരണയില്ല. 43 ഡിഗ്രി ചെരിഞ്ഞാകും 8.5 ടണ്‍ റോക്കറ്റ്‌ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുകയെന്നാണു കണക്കുകൂട്ടല്‍. സ്‌പെയിന്‍, ഫ്രാന്‍സ്‌, ഗ്രീസ്‌ തുടങ്ങിയ രാജ്യങ്ങള്‍ക്കാണു കൂടുതല്‍ ഭീഷണി. നിലയം പതിക്കാന്‍ സാധ്യതയുള്ള സ്‌ഥലങ്ങളില്‍ കേരളവും ഉള്‍പ്പെടും.

ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാലുടന്‍ തകരുന്ന നിലയത്തിന്റെ അവശിഷ്‌ടങ്ങള്‍ നൂറു കണക്കിനു കിലോമീറ്റര്‍ ചുറ്റളവില്‍ പടരാമെന്ന്‌ അമേരിക്കന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ്‌ നല്‍കി. ഇതുവരെ ബഹിരാകാശ അവശിഷ്‌ടം ശരീരത്തുവീണ്‌ ആര്‍ക്കും പരുക്ക്‌ പറ്റിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം പെറുവില്‍ ഏതോ ബഹിരാകാശ പേടകത്തിന്റെ അവശിഷ്‌ടം പതിച്ചിരുന്നു. എന്നാല്‍, ടിയാന്‍ഗോങ്‌ 1 പുറത്തുവിടുന്ന വിഷവാതകത്തെയാണു കൂടുതല്‍ സൂക്ഷിക്കേണ്ടതെന്നാണു റിപ്പോര്‍ട്ട്‌.

പേടകത്തിലുള്ള െഹെഡ്രസിന്‍ അന്തരീക്ഷത്തില്‍ കലരുന്നത്‌ ഭീഷണിയാണ്‌. നിലയത്തിന്റെ അവശിഷ്‌ടം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌പര്‍ശിക്കരുതെന്നു ഏറോസ്‌പേസ്‌ അറിയിച്ചു. 2016 ലാണു നിലയത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടതായി ചൈന സമ്മതിച്ചത്‌.
ഭാരത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ത്തന്നെ കത്തിനശിക്കുമെങ്കിലും 100 കിലോയോളം ഭൂമിയില്‍ പതിക്കുമെന്നു ശാസ്‌ത്രജ്‌ഞര്‍ കണക്കുകൂട്ടുന്നു.2011ലാണ്‌ 8,500 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്‌ 1 ബഹിരാകാശ നിലയം ചൈന വിക്ഷേപിച്ചത്‌.