അവൾക്ക്​ വേണ്ടി പിറന്ന രാജകൽപനകൾ! സൗദി സ്​ത്രീകൾക്ക്​ ​ ആത്​മഹർഷത്തി​െൻറയും അഭിമാന ബോധത്തി​െൻറയും ആഘോഷമാണിത്തവണത്തെ വനിതാദിനം

2018-03-09 02:25:30am |

റിയാദ്​: അന്താരാഷ്​ട്ര വനിതാദിനം സൗദി വനിതകൾക്ക്​ ഇത്തവണ ആത്​മഹർഷത്തി​​െൻറയും അഭിമാനബോധത്തി​​െൻറയും  ആഘോഷമാണ്​. വിപ്ലവകരമായ രാജകൽപനകൾ അവൾക്ക്​ വേണ്ടി പിറവികൊണ്ടതി​​െൻറ പശ്​ചാത്തലത്തിലാണ്​ രാജ്യത്ത്​ വനിതാദിനാഘോഷം നടക്കുന്നത്​. സ്​ത്രീകൾക്ക്​ വാഹനമോടിക്കാൻ അനുമതി നൽകിക്കൊണ്ട്​ സൽമാൻ രാജാവ്​ കഴിഞ്ഞ സെപ്​റ്റംബർ 26 ^ന്​ രാത്രി പുറപ്പെടുവിച്ച ചരിത്രപരമായ കൽപന  സൗദി വനിതകൾക്ക്​  അതിരറ്റ ആഹ്ലാദവും അഭിമാനബോധവുമാണ്​ നൽകിയത്​. സ്വാതന്ത്ര്യത്തി​​െൻറയും ശാക്​തീകരണത്തി​​െൻറയും പുതുയുഗപ്പിറവികളാണ്​ അടുത്തകാലത്ത്​ സ്​ത്രീകൾക്കായി രാജകൽപനകളും വിജ്​ഞാപനങ്ങളുമായി അവതരിപ്പിക്കപ്പെട്ടത്​.

കഴിഞ്ഞ ആഴ്​ച ഭരണതലത്തിൽ വനിതകൾക്ക്​ ലഭിച്ച അംഗീകാരം  മാധ്യമങ്ങളിൽ വലിയ വാർത്തയായി. ഭരണമേഖലയിൽ അഴിച്ചുപണി നടത്തി സൽമാൻ രാജാവ്​ പുറപ്പെടുവിച്ച വിജ്​ഞാപനത്തിൽ ശ്രദ്ധാകേന്ദ്രമായത്​ മൂന്ന്​ വനിതകളായിരുന്നു.  ഡോ. സമദർ ബിൻത്​ യൂസഫ്​ അൽ റുമ്മാഹ്​, കൗസർ അൽഅർബാശ്​, ഗാദ അൽ ഗുനൈം എന്നിവർക്കാണ്​ ഉന്നത പദവികൾ ലഭിച്ചത്​. തൊഴിൽ വകുപ്പ്​ സഹമന്ത്രിയായി നിയമിതയായ ഡോ. സമദറി​​െൻറ സ്​ഥാനക്കയറ്റം ശ്രദ്ധിക്കപ്പെട്ടു.  തൊഴിൽ സഹമന്ത്രി സ്​ഥാനത്തിനൊപ്പം സാമൂഹികക്ഷേമ, കുടുംബ ഏജൻസിയുടെ സൂപ്പർവൈസർ ചുമതലയും അവർ വഹിക്കും. റിയാദിലെ കിങ്​ സൗദ്​ സർവകലാശാലയിലെ മുതിർന്ന അധ്യാപികയായ ഡോ. സമദർ 2016 ൽ സൗദി മനുഷ്യാവകാശ കമീഷനിൽ പ്രതിനിധിയുമായിരുന്നു.  

കിങ്​ അബ്​ദുൽ അസീസ്​ സ​െൻറർ ഫോർ നാഷനൽ ഡയലോഗി​​െൻറ ട്രസ്​റ്റി ബോർഡ്​ അംഗങ്ങളായാണ്​ കൗസർ അൽഅർബാശിനെയും ഗാദ അൽഗുനൈമിനെയും നിയമിച്ചത്​. എഴുത്തുകാരിയും പത്രപ്രവർത്തകയുമാണ്​ കൗസർ. വിദ്യാഭ്യാസ പ്രവർത്തകയായ ഗാദ അൽഗുനൈമിൻ കോൺഫ്ലിക്​ട്​ അനാലിസിസ്​ സ്​പെഷലിസ്​റ്റ്​ എന്ന നിലയിലാണ്​ അറിയപ്പെടുന്നത്​. സൗദിയിൽ ‘വിഷൻ 2030’ വിഭാവനം ചെയ്യുന്ന നവരാജ്യസങ്കൽപം സ്​ത്രീകളുടെ വലിയ തോതിലുള്ള ഉയർച്ച ഉറപ്പു വരുത്തുന്നതാണ്​. അതി​​െൻറ ഭാഗമായി സ്​​ത്രീകൾക്ക്​ എല്ലാ മേഖലയിലും  ജോലി ചെയ്യാനും മികവ്​ തെളിയിക്കാനുമുള്ള  എല്ലാ സാഹചര്യങ്ങളും സർക്കാർ ഒരുക്കുന്നു. മാളുകൾ ഉൾപെടെ വൻകിട കച്ചവടസ്​ഥാപനങ്ങളിൽ സ്​ത്രീകൾക്ക്​ പരമാവധി ജോലി നൽകാനുള്ള സൗകര്യങ്ങളൊരുക്കിയിരിക്കുന്നു. സ്വയം സംരംഭങ്ങൾ തുടങ്ങാൻ എല്ലാ പ്രോൽസാഹനവും നൽകുന്നു.

ഭർത്താവി​​െൻറയോ രക്ഷകർത്താവി​​െൻറയോ അനുമതിയില്ലാതെ സ്​ത്രീകൾക്ക്​ ബിസിനസ്​ സംരംഭങ്ങൾ തുടങ്ങാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ്​ ഇറങ്ങിയത് അടുത്ത ദിവസമാണ്​.​ പുരുഷൻമാർ മാത്രം കൈകാര്യം ചെയ്​തിരുന്ന വ്യോമഗതാഗതനിയന്ത്രണമേഖലയിൽ 12 വനിതകളാണ്​ കഴിഞ്ഞ ദിവസം പരിശീലനത്തിന്​ ചേർന്നത്​. ഇവർ ഇനി എയർട്രാഫിക്​ ക​ൺട്രോളർമാരായി നിയോഗിക്കപെടും. സൗദി ജനറൽ സെക്യൂരിറ്റി ഡിവിഷൻ  ഉന്നതസൈനിക പദവികളിലേക്ക്​  വനിതകളെ നിയോഗിക്കാൻ തീരുമാനിച്ചത്​ അടുത്തിടെയാണ്​. റിയാദ്​, മക്ക, അൽ ഖസീം മദീന മേഖലകളിലാണ്​ നിയമനം നൽകുക.

കായിക മേഖലയിലെ സൗദി വനിതകളു​െട മ​ുന്നേറ്റം അടയാളപ്പെടുത്തിയ നടപടിയാണ്​ റീമ ബിൻത്​ ബന്ദർ ബിൻ സൂൽത്താ​നെ സ്​പോർട്​ അഥോറിറ്റി ചെയർപേഴ്​സൺ ആക്കി നിയമിച്ച തീരുമാനം. പെൺകുട്ടികൾക്ക്​ വിദ്യാലയങ്ങളിൽ സ്​പോർട്​സ്​ പരിശീലനം ആരംഭിച്ചതും ഫുട്​ബാൾ, ബാസ്​കറ്റ്​ ബാൾ ടൂർണമ​െൻറുകൾ സംഘടിപ്പിക്കാനാരംഭിച്ചതും സൗദിയിലെ വനിതാലോകം ആഹ്ലാദാരവത്തോടെയാണ്​ സ്വീകരിച്ചത്. ഫുട്​ബാൾ സ്​റ്റേഡിയങ്ങളിൽ വനിതകൾക്ക്​ കളി കാണാൻ അവസരം നൽകാൻ തീരുമാനിച്ചതും  ദേശീയദിനാഘോഷങ്ങളിൽ പ​െങ്കടുക്കാനും ആസ്വദിക്കാനും സ്​ത്രീകളെ സർക്കാർ മുൻകൈയെടുത്ത്​ ക്ഷണിച്ചതും ശ്രദ്ധേയമായിരുന്നു.  

കലാ സാംസ്​കാരികമേഖലയിലും സ്​ത്രീകളുടെ ഇടം അംഗീകരിക്കപ്പെടുന്നു. ‘സൽമാ​​െൻറ പെൺകുട്ടികൾ’ എന്ന പേരിൽ കഴിഞ്ഞ ദിവസം   റിയാദിലെ കിങ്​ ഫഹദ്​ കൾച്ചറൽ സ​െൻററിൽ നടന്ന സംഗീത നാടകം രാജ്യത്തെ സത്രീകളുടെ ചരിത്രം അവതരിപ്പിക്കുന്നതായിരുന്നു. സംഗീത നാടകത്തിൽ പുരുഷൻമാരോടൊപ്പം വേഷമിട്ട്​ വനിതകളും അരങ്ങത്ത്​ വന്നത്​ കഴിഞ്ഞ ദിവസമാണ്​.  റിയാദ്​ പ്രിൻസസ്​ നൂറ സർവകലാശാലയിൽ അവതരിപ്പിച്ച സംഗീത നാടകത്തിൽ യുവാക്കളോടൊപ്പം യുവതികളും അരങ്ങത്തെത്തി. അൻതാറി​​െൻറയും അബിലയുടെയും   ഇൗജിപ്​ഷ്യൻ കഥ പറയുന്ന സംഗീത നാടകമായിരുന്നു അത്. കഴിഞ്ഞ മാസമാണ്​ ആദ്യമായി ഒരു വനിത പുരുഷൻമാരോടൊപ്പം നാടകത്തിൽ അഭിനയിച്ചത്​.  നജാത്​ മുഫ്​താഹ്​ എന്ന വനിത റിയാദിലെ ദാറുൽ ഉലൂം കോളജിൽ അരങ്ങേറിയ ‘എംപ​റഴ്​സ്​ ന്യൂ ഗ്രൂവ്​ ’ എന്ന നാടകത്തിലാണ്​  ആദ്യമായി അരങ്ങേറ്റം കുറിച്ചത്​.

അതിസാഹസിക മേഖലകളിലും സൗദി വനിതകൾ ശ്രദ്ധിക്കപ്പെടുന്നു. പുരുഷൻമാർ മാത്രം മത്​സരിച്ചിരുന്ന കുതിരയോട്ടമത്​സരത്തിൽ വെന്നിക്കൊടി പാറിച്ച ഡാന അൽ ഗൊസൈബി, പർവതങ്ങളെ കീഴടക്കിയ അതിസാഹസിക വനിത യാസ്​മിൻ ഖഹ്​താനി, ബോക്സിങിൽ ആധിപത്യമുറപ്പിച്ച ഹല അൽ ഹംറാനി തുടങ്ങി സൗദി വനിതകൾ കൈയടക്കിയ അപൂർവമേഖലകൾ ചരിത്രത്തിൽ ഇടം നേടിക്കഴിഞ്ഞിരിക്കുന്നു.

അവൾക്ക്​ വേണ്ടി പിറന്ന രാജകൽപനകൾ...

Read more at: https://www.madhyamam.com/gulf-news/saudi-arabia/2018/mar/08/442976
അവൾക്ക്​ വേണ്ടി പിറന്ന രാജകൽപനകൾ...

Read more at: https://www.madhyamam.com/gulf-news/saudi-arabia/2018/mar/08/442976