ആ കൈപ്പത്തികള്‍ ആരുടേത്? മുറിച്ചു മാറ്റിയ 54 കൈപ്പത്തികള്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞനിലയില്‍​‍; കൈപ്പത്തികള്‍ ലഭിച്ചതു മത്സ്യത്തൊഴിലാളിക്ക്: സംഭവം ഇങ്ങനെ

2018-03-11 05:26:39am |

മോസ്‌കോ: സൈബീരിയന്‍ തീരത്തു മുറിച്ചുമാറ്റിയ നിലയില്‍ 54 കൈപ്പത്തികള്‍. പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കൈപ്പത്തികള്‍ കാണപ്പെട്ടത്. ഒരു മത്സ്യതൊഴിലാളിക്കാണ് ഇതു ലഭിച്ചത്. ആദ്യം പ്ലാസ്റ്റിക്ക് ബാഗിനു പുറത്ത് ഒരു കൈപ്പത്തിയായിരുന്നു കാണപ്പെട്ടത്.

തുടര്‍ന്നു ബാഗു തുറന്നു നോക്കിയപ്പോള്‍ 54 കൈപ്പത്തികള്‍ കണ്ടെടുക്കുകയായിരുന്നു. മെഡിക്കല്‍ ബാന്റെജുകള്‍ കൈപ്പത്തിക്കു സമീപത്തു നിന്നു കണ്ടെടുത്തിരുന്നു. അതുകൊണ്ടു തന്നെ ഏതെങ്കിലും ഫോറന്‍സിക് ലാബില്‍ നിന്ന് ഉപേക്ഷിച്ചതാകാം എന്ന നിഗമനത്തിലാണ് പോലീസ്.

തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളില്‍ നിന്ന് ഇത്തരത്തില്‍ കൈവെട്ടിമാറ്റാറുണ്ട് എന്നാണു പുറത്തു വരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതു വിരലടയാളം പരിശോധിക്കാന്‍ സഹായകമാകും. എങ്കിലും ഡിജിറ്റല്‍ വിരലടയാളം സുക്ഷിക്കാം എന്നിരിക്കെ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന ചോദ്യവും ഉയരുന്നുണ്ട്.