Latest News

: പാമ്പായി പുനര്‍ജനിച്ച കൂട്ടുകാരിയെ വിവാഹം കഴിച്ചു, അതേ പാമ്പ് കടിച്ചു മരിച്ചു!

2018-03-17 03:36:20am |

ക്വാലാലംപൂര്‍: പാമ്പായി പുനര്‍ജനിച്ച കൂട്ടുകാരിയെ വിവാഹം കഴിച്ച് ലോക ശ്രദ്ധ നേടിയ പ്രശസ്ത പാമ്പു പിടിത്തക്കാരന്‍ അബു സരിന്‍ ഹുസിന്‍(33) പാമ്പു കടിയേറ്റ് മരിച്ചു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ദ്യം കാണിച്ച ഹുസിന്‍ പാമ്പു പിടിത്തത്തിനിടെ കടിയേറ്റ് ചികിത്സയിലായിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്.

അഗ്നിസേനയില്‍ ജീവനക്കാരനായ ഹുസിന്‍ പാമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മലേഷ്യയിലുള്ള അഗ്നിശമന സേനയ്ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. തിങ്കളാഴ്ച ഒരു വീട്ടില്‍ പാമ്പു പിടിത്തത്തിനിടെ മൂര്‍ഖന്റെ കടിയേല്‍ക്കുകയായിരുന്നു.

വീട്ടില്‍ നാലു പാമ്പുകളെയും ഓമനിച്ച് വളര്‍ത്തിയിരുന്നു. ഇതില്‍ ഒരു വളര്‍ത്തു പാമ്പ് 'പുനര്‍ജനിച്ച കൂട്ടുകാരി'യാണെന്നായിരുന്നു വിശ്വാസം. അതിനാല്‍ ഇതിനെ വിവാഹം കഴിച്ചെന്ന് 2016ല്‍ ഒരഭിമുഖത്തില്‍ ഹുസിന്‍ വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് വെളിപ്പെടുത്തല്‍ വിവാദമായതോടെ 'ഞാന്‍ പാമ്പിനെ വിവാഹം കഴിച്ചെന്ന് മാധ്യമങ്ങള്‍ കഥയിറക്കി' എന്ന് നിലപാട് മാറ്റി. ഏഷ്യാസ് ഗോട്ട് ടാലന്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് പാമ്പിനെ ചുംബിച്ചും ധീരത കാട്ടിയിരുന്നു.