Latest News

രണ്ടുവര്‍ഷംമുന്‍പുവരെ ആരെയും മോഹിപ്പിച്ച സുന്ദരി, ഇപ്പോള്‍ കണ്ണിന് കാഴ്ചനഷ്ടപ്പെട്ട ബുദ്ധിമാന്ദ്യമുള്ള സ്ത്രീ: സൗന്ദര്യപ്പിണക്കം ഒരു സുന്ദര ജീവിതം മാറ്റി മറിച്ച കഥ

2018-03-18 05:00:22am |

മരിയ ലബഡേവയുടെ ജീവിതം ഒരു ദുരന്തമാണ് എന്ന് പറയാം. ഒരു കാലത്ത് തന്റെ ക്ലാസിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു മരിയ. എന്നാല്‍ ഇന്ന് മരിയയെ അന്നത്തെ കൂട്ടുകാര്‍പോലും തിരിച്ചറിയുന്നില്ല. അവിചാരിതാമായി ഉണ്ടായ കാര്‍ അപകടമാണ് മരിയയുടെ ജീവിതത്തെ അടിമുടി മാറ്റി മറിച്ചത്. കാര്‍ അപകടം തലച്ചോറിന് ഉണ്ടാക്കിയ ക്ഷതം കാരണം മരിയയ്ക്ക് മറവിയും ബാധിച്ചു. കാര്‍ റൈഡിന് പോകാന്‍ മരിയ അരമണിക്കൂര്‍ താമസിച്ചതിന്റെ പേരില്‍ കാമുകനുമായി ഉണ്ടായ കലഹമാണ് മരിയയുടെ ജീവിതം തന്നെ ആ യാത്ര മാറ്റി മറിച്ചത്.

uploads/news/2018/03/200342/mariya-lab2.jpg

ഇന്ന് മരിയ കണ്ണിന് കാഴ്ചയില്ലാത്ത ബുദ്ധിക്ക് കുറവുള്ള ഒരു സാധാരണ സ്ത്രീയായി മാറിയിരിക്കുകയാണ്. മരിയയും ബോയ്ഫ്രണ്ടുമായി കാറില്‍ യാത്ര ചെയ്യവേ ഇരുവരും തമ്മില്‍ ചെറിയ പിണക്കത്തിലായി. ദേഷ്യപ്പെട്ട കാമുകന്‍ കാറില്‍ നിന്ന് എടുത്തു ചാടുകയും കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിപ്പിക്കുകയും ചെയ്തതാണ് മരിയയുടെ ദുര്‍വിധിക്ക് കാരണം. 23കാരിയായ മരിയ ഒരു അഡ്വക്കേറ്റ് ആകണമെന്ന മോഹത്തോടെ പഠനം നടത്തിയിരുന്ന കാലത്താണ് അപകടം മരിയയെ തേടി എത്തിയത്. ഇപ്പോള്‍ മരിയയുടെ ആഗ്രഹം ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ആകണമെന്നാണ്. മ്യൂസിക് തെറാപ്പിയുടെ അന്ധന്മാരുടെ കൂട്ടായ്മയില്‍ മരിയ പാട്ടുപാടുന്നുമുണ്ട്.

uploads/news/2018/03/200342/mariya-lab3.jpg

നോവോസ്ബ്രിക്കിലെ അപകടത്തിന് മുന്നേ യൂണിവേഴ്‌സിറ്റിയിലെ തന്റെ ക്ലാസിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു മരിയ. ഇപ്പോള്‍ രണ്ട് വര്‍ഷത്തിന് മുന്നേ ഉള്ള ഒരു കാര്യങ്ങളും മരിയയയുടെ ഓര്‍മ്മകളില്‍ ഇല്ല. 2016 ഉം 2015 ഉം എല്ലാം മരിയയുടെ മനസ്സില്‍ നിന്നും പാടേ മാഞ്ഞു പോയിരിക്കുന്നു.