Latest News

ഇന്ത്യയിലെ കാൾസെൻററുകൾക്ക്​ കെണിയായി യു.എസിൽ​ നിയമ ഭേദഗതി, ഏ​തു രാ​ജ്യ​ത്തു​നി​ന്ന്​ സം​സാ​രി​ക്കു​​ന്നു​വെ​ന്ന്​ വെളിപ്പെടുത്തണം

2018-03-21 03:01:20am |

വാ​ഷി​ങ്​​ട​ൺ: ഇ​ന്ത്യ​യി​ലു​ൾ​പ്പെ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ കാ​ൾ​സ​െൻറ​റു​ക​ൾ​ക്ക്​ ഭീ​ഷ​ണി​യാ​യി യു.​എ​സ്​ കോ​ൺ​ഗ്ര​സി​ൽ അ​വ​ത​രി​പ്പി​ച്ച പു​തി​യ നി​യ​മ ഭേ​ദ​ഗ​തി. കാ​ൾ​സ​െൻറ​ർ ജീ​വ​ന​ക്കാ​ര​ൻ ഏ​തു രാ​ജ്യ​ത്തു​നി​ന്ന്​ സം​സാ​രി​ക്കു​​ന്നു​വെ​ന്ന്​ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും വി​ദേ​ശ​ത്തെ​ങ്കി​ൽ യു.​എ​സി​ലെ സ​െൻറ​റി​ലേ​ക്ക്​ ​േഫാ​ൺ കൈ​മാ​റാ​ൻ ഉ​പ​ഭോ​ക്​​താ​വി​ന്​ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ക്കു​ന്ന​താ​ണ്​ ഭേ​ദ​ഗ​തി. കാ​ൾ​സ​െൻറ​ർ ജോ​ലി പു​റം​ക​രാ​ർ ന​ൽ​കു​ന്ന ക​മ്പ​നി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​നും സ​ർ​ക്കാ​ർ ത​ല​ത്തി​ലെ ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ ഇ​വ​യ​ല്ലാ​ത്ത ക​മ്പ​നി​ക​ൾ​ക്ക്​ ന​ൽ​കാ​നും ഒ​ഹാ​യോ സെ​ന​റ്റ​ർ ഷെ​റോ​ദ്​ ബ്രൗ​ൺ അ​വ​ത​രി​പ്പി​ച്ച ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ക്കു​ന്നു.

വി​ദേ​ശ കാ​ൾ​സ​െൻറ​റു​ക​​ൾ​ക്കു പ​ക​രം സ്വ​ന്തം രാ​ജ്യ​ത്തേ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ എ​ല്ലാ ഉ​പ​ഭോ​ക്​​താ​വി​നും അ​വ​കാ​ശ​മ​ു​ണ്ടെ​ന്ന​താ​ണ്​ ബി​ല്ലി​ലെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. ​ഇ​ന്ത്യ​യി​ലും ഫി​ലി​പ്പീ​ൻ​സി​ലു​മാ​ണ്​ യു.​എ​സ്​ ക​മ്പ​നി​ക​ളു​ടെ പ്ര​ധാ​ന പു​റം​ക​രാ​ർ സ്​​ഥാ​പ​ന​ങ്ങ​ളാ​യ കാ​ൾ​സ​െൻറ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ ജീ​വ​ന​ക്കാ​രെ ബാ​ധി​ക്കു​ന്ന​താ​കും പു​തി​യ നി​​ർ​ദേ​ശം. 

മെ​ക്​​സി​കോ, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ളു​ണ്ട്. ശ​മ്പ​ള​ത്തി​ലും സ്​​ഥാ​പ​ന ന​ട​ത്തി​പ്പി​ലും ചെ​ല​വി​ന​ത്തി​ൽ വ​ൻ ലാ​ഭ​മാ​ണ്​ ഇ​തു​വ​ഴി ക​മ്പ​നി​ക​ൾ​ക്ക്​ ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, അ​മേ​രി​ക്ക​ക്കാ​രു​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ്​ വി​ദേ​​ശ​ത്തേ​ക്ക്​ പ​റി​ച്ചു​ന​ട​പ്പെ​ടു​ന്ന​തെ​ന്നാ​ണ്​ പ​രാ​തി. കാ​ൾ സ​െൻറ​റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഇ​ന്ത്യ​യി​ലെ ബി​സി​ന​സ്​ പ്രോ​സ​സ്​ മാ​നേ​ജ്​​മ​െൻറ്​ വി​പ​ണി ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വ്യ​വ​സാ​യ​ങ്ങ​ളി​ലൊ​ന്നാ​ണ്. നി​ല​വി​ൽ 2800 കോ​ടി ഡോ​ള​റാ​ണ്​ വി​പ​ണി മൂ​ല്യം.