Latest News

േകം​ബ്രി​ജ്​ അ​ന​ല​റ്റി​ക വി​വാ​ദം: ‘സു​ക്ക​ർ​ബ​ർ​ഗി​നെ കാ​ണാ​നി​ല്ല! വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​നും ബ്രി​ട്ടീ​ഷ്​ നി​യ​മ​സാ​മാ​ജി​ക​രും

2018-03-22 03:38:46am |

വാ​ഷി​ങ്​​ട​ൺ: ബ്രി​ട്ട​ൻ ആ​സ്​​ഥാ​ന​മാ​യു​ള്ള ​േകം​ബ്രി​ജ്​ അ​ന​ല​റ്റി​ക അ​ഞ്ചു കോ​ടി ആ​ളു​ക​ളു​ടെ ഫേ​സ്​​ബു​ക്ക്​​ അ​ക്കൗ​ണ്ടു​​ക​ൾ ചോ​ർ​ത്തി​യെ​ന്ന വി​വാ​ദം പു​ക​യ​വെ, സി.​ഇ.​ഒ മാ​ർ​ക്​ സു​ക്ക​ർ​ബ​ർ​ഗി​നെ കാ​ണാ​നി​ല്ല. സു​ക്ക​ർ​ബ​ർ​ഗ്​ ക​മ്പ​നി സം​ബ​ന്ധ​മാ​യ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണെ​ന്നും അ​തു ക​ഴി​ഞ്ഞാ​ലു​ട​ൻ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ക്കു​മെ​ന്നു​മാ​ണ്​ റി​പ്പോ​ർ​ട്ട്. ഫേ​സ്​​ബു​ക്ക്​​ സി.​ഒ.​ഒ ഷെ​റി​ൽ സാ​ൻ​ഡ​ബ​ർ​ഗ്​ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സാ​ധാ​ര​ണ ഫേ​സ്​​ബു​ക്കി​െ​ന സം​ബ​ന്ധി​ക്കു​ന്ന വി​വാ​ദ​ങ്ങ​ൾ​ക്ക്​ ഇ​രു​വ​രും ബ്ലോ​ഗ്​ പോ​സ്​​റ്റു​ക​ളി​ലൂ​ടെ മ​റു​പ​ടി ന​ൽ​കാ​റു​ള്ള​താ​ണ്.

യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​യും ​ബ്രെ​ക്​​സി​റ്റ്​ അ​നു​കൂ​ലി​ക​ളെ​യും സ​ഹാ​യി​ക്കു​ന്ന​തി​ന്​​ അ​ന​ല​റ്റി​ക അ​നു​വാ​ദ​മി​ല്ലാ​തെ അ​ഞ്ചു കോ​ടി​യി​ലേ​റെ ആ​ളു​ക​ളു​ടെ ഫേ​സ്​​ബു​ക്ക്​​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്നാ​ണ്​ ആ​രോ​പ​ണം. സ്വ​കാ​​ര്യ വി​വ​ര​ങ്ങ​ൾ രാ​ഷ്​​ട്രീ​യ​ലാ​ഭ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​തി​ന്​ ഫേ​സ്​​ബു​ക്ക്​ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​നും ബ്രി​ട്ടീ​ഷ്​ നി​യ​മ​സാ​മാ​ജി​ക​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. കേം​ബ്രി​ജ്​ അ​ന​ല​റ്റി​ക​യു​ടെ​യും അ​ക്കൗ​ണ്ട്​ ഫേ​സ്​​ബു​ക്ക്​​ റ​ദ്ദാ​ക്കി​യി​രു​ന്നു. വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നാ​യി നി​ർ​മി​ച്ച ആ​പ്​  2,70,000 ആ​ളു​ക​ൾ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത​താ​യി ഫേ​സ്​​ബു​ക്ക്​​ അ​ധി​കൃ​ത​ർ സ​മ്മ​തി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ഡാ​റ്റ​ക​ൾ ചോ​ർ​ത്താ​നാ​യി സ​ഹാ​യം ന​ൽ​കി​യ ഡോ. ​അ​ല​ക്​​സാ​ണ്ട​ർ കോ​ഗ​ൻ താ​ൻ ബ​ലി​യാ​ടാ​വു​ക​യാ​യി​രു​ന്നു എ​ന്ന്​ വെ​ളി​പ്പെ​ടു​ത്തി. യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​നെ വി​ജ​യി​പ്പി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി ഡാ​റ്റ​ക​ൾ ചോ​ർ​ത്താ​നാ​ണ്​  ആ​പ്​ നി​ർ​മി​ക്കാ​ൻ ഏ​ൽ​പി​ച്ച​തെ​ന്ന്​ അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും കോ​ഗ​ൻ പ​റ​ഞ്ഞു. ​കോ​ഗ​ൻ ത​ങ്ങ​ളു​ടെ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ഫേ​സ്​​ബു​ക്​ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.