Latest News

തങ്ങൾ മലയിലല്ല, ചൊവ്വയിലാണ് ! കിഴക്കൻ യൂറോപ്പിലെ മഞ്ഞ് വീഴുന്നത് ഓറഞ്ച് നിറം

2018-03-28 03:35:06am |
കിഴക്കൻ യൂറോപ്പിലെ ചിലയിടങ്ങളിൽ ഓറഞ്ച് മഞ്ഞുവീഴ്ച. സൈബീരിയുടേയും സഹാറയുടേയും അതിർത്തിയിലാണ് ഈ അപൂർവ പ്രതിഭാസം കാണപ്പെടുന്നത്. റഷ്യയിലെ സോചി പ്രദേശത്തും ജോർജിയയിലും റൊമാനിയയിലെ ഡാന്യൂബ് പ്രദേശത്തുമാണ് ഓറഞ്ച് മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്.

ഓറഞ്ച് മഞ്ഞിൽ നിൽക്കുന്ന ചിത്രങ്ങൾ പകർ്തതി ചില സഞ്ചാരികൾ തങ്ങൾ മലയിലല്ല, ചൊവ്വയിലാണ് എന്ന് പറഞ്ഞുകൊമ്ട് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. സഹാറയിൽ നിന്നുള്ള മണൽത്തരികൾ കലർന്നതുകൊണ്ടാണ് മഞ്ഞിന് ഓറഞ്ച് നിറം ലഭിച്ചതെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞ മിയ മിറബേല പറഞ്ഞു.