ജർമനിയിൽ ആൾക്കൂട്ടത്തിലേക്ക്​ കാർ ഇടിച്ചുകയറി; നിരവധി പേർ മരിച്ചതായി റിപ്പോർട്ട്​, വാൻ ഡ്രൈവർ സ്വയം വെടിവെച്ചു മരിച്ചു

2018-04-08 03:55:58am |

ബർലിൻ: ജർമനിയിൽ  കാൽനടയാത്രക്കാർക്കിടയിലേക്ക്​ വാനിടിച്ചു കയറ്റിയുണ്ടായ ആക്രമണത്തിൽ നിരവധി ​പേർ ​െകാല്ലപ്പെട്ടു. പ്ര​ാദേശിക മാധ്യമങ്ങളാണ്​ ആദ്യം വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. പടിഞ്ഞാറൻ നഗരമായ മ്യൂൻസ്​റ്ററിലാണ്​ ആക്രമണം നടന്നത്​. ആക്രമണത്തിനു ശേഷം വാൻ ഡ്രൈവർ സ്വയം വെടിവെച്ചു മരിച്ചു.

30 ​േലറെ പേർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്​. സംഭവത്തെ കുറിച്ച്​ ഉൗഹങ്ങൾ പെരുപ്പിക്കരുതെന്ന്​ പൊലീസ്​ ജനങ്ങൾക്ക്​ നിർദേശം നൽകി. സംഭവം ഭീകരാക്രമണമാണോയെന്ന്​ പൊലീസ്​ പരിശോധിച്ചുവരികയാണ്​. സ്​ഥലത്ത്​ സുരക്ഷ ശക്​തമാക്കിയിട്ടുണ്ട്​. കഴിഞ്ഞ ഡിസംബറിൽ തുനീസ്യൻ പൗരൻ ആൾക്കൂട്ടത്തിനിടയിലേക്ക്​ ട്രക്കിടിച്ചു കയറ്റി ആക്രമണം നടത്തിയിരുന്നു. അന്ന്​ 12 പേർ കൊല്ലപ്പെട്ടിരുന്നു.