Latest News

ഗള്‍ഫിലേയ്ക്കു പോകുന്ന സ്ത്രീകളില്‍ മൂന്നുമാസം വരെയുള്ള ഗര്‍ഭനിരോധന കുത്തിവയ്പ്പുകള്‍ നിര്‍ബന്ധിതമായി എടുക്കുന്നു, ലൈംഗിക ചൂഷണം പുറത്തറിയാതിരിക്കാന്‍ എന്നു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

2018-04-09 02:04:58am |

വംശിയലഹളയും അടിയന്തരാവസ്ഥയും മൂലം പൊറുതിമുട്ടി അതീജിവനത്തനായി അന്യ രാജ്യങ്ങളിലേയ്ക്കു പോകുന്ന ശ്രീലങ്കന്‍ സ്ത്രീകളെ ഏജന്റുമാര്‍ ഗര്‍ഭനിരോധന ഉപാധികളെടുക്കാന്‍ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിരിക്കുന്ന ആറോളം ഏജന്‍സികള്‍ ഗര്‍ഭിണിയാകില്ല എന്ന് മൂന്നു മാസത്തെ ഉറപ്പോടെയാണു ലൈസന്‍സ് നല്‍കുന്നത്. ഒരു ദേശിയ ദിനപത്രമാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിരിക്കുന്നത്.

വീട്ടു ജോലിക്കാരെ അയക്കുന്നതിനു മുമ്പ് ഗവണ്‍മെന്റ് ഒരു മെഡിക്കല്‍ പരിശോധന നട്ത്തും എന്നും ആരേയും സ്വാധിനിക്കാന്‍ കഴിയില്ല എന്നും കോളബോയില്‍ എജന്റുമാര്‍ പറയുന്നു. പല റിക്രൂട്ട്‌മെന്റ് ഏജന്‍സികളിലും മൂന്നു മാസം വരെ കാലാവധിയുള്ള ഗര്‍ഭ നിരോധന കുത്തിവയ്പ്പുകള്‍ നടത്തുന്നതായും മാധ്യമങ്ങള്‍ കണ്ടെത്തി.

കാന്‍ഡി ജില്ലയില്‍ ആരംഭിക്കുകയും തുടര്‍ന്നു രാജ്യമെങ്ങും പടരുകയും ചെയ്ത വര്‍ഗീയ ലഹളയുടെ ഫലമായി നിരവധി കുടുംബങ്ങള്‍ക്കു തങ്ങളുടെ പുരുഷന്മാരേ നഷ്ട്ടപ്പെടുകയും ശരീരികവും മാനസികവുമായി തകരുകയും ചെയ്തു. ഇതു മൂലം തമിഴ്‌സ്ത്രീകള്‍ തങ്ങളുടെ കുടുംബങ്ങളുടെ ചുമതല ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരായി. റിക്രൂട്ടര്‍മാരുടെ തന്ത്രങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത ഗതികേടു കൊണ്ടു ജോലിക്കു പോകാന്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകളാണു ചൂഷണത്തന് ഇരകളാകുന്നത് എന്നു സാമൂഹ പ്രവര്‍ത്തകര്‍ പറയുന്നു.

എന്തിനാണ് ഈ കുത്തിവയ്പ്പ് എടുക്കുന്നത് എന്നു പോലും സ്ത്രീകളില്‍ പലര്‍ക്കും അറിയില്ല. ഇത് എന്തിനാണ് എടുക്കുന്നത് എന്ന് അവരോട് ആരും പറഞ്ഞു കൊടുത്തിട്ടും ഇല്ല. ഇത്തരം ഇഞ്ചക്ഷനുകള്‍ എടുക്കുന്നതു മൂലം ഏജന്റുമാരുടെ ലൈംഗിക ആക്രമണങ്ങളെ മറച്ചുവയ്ക്കാനും തൊഴിലാളികള്‍ ഗര്‍ഭിണികളാകില്ല എന്ന് ഉറപ്പുവരുത്താനും കഴിയും. ക്രൂരമായ ചൂഷണങ്ങളാണ് ഇത്തരത്തില്‍ നടക്കുന്നത്.