Latest News

ഏറ്റവും കൂടുതല്‍ മലപ്പുറത്ത്... കേരളത്തില്‍ പുരുഷവേശ്യമാരുടെ എണ്ണം കുത്തനെ ഉയരുന്നു, പെണ്‍വാണിഭം വന്‍ ഓണ്‍ലൈന്‍ വ്യവാസായമായി മാറുന്നു: പുറത്തു വരുന്നതു ഞെട്ടിക്കുന്ന വിവരങ്ങള്‍

2018-04-12 02:16:28am |

കേരളത്തിലെ വേശ്യവൃത്തിയുടെ മുഖം മാറുന്നു. റോഡരികിലും ബസ്റ്റാന്റിലും കാസ്റ്റമേഴ്‌സിനായി കാത്തുനില്‍ക്കുന്ന ലൈംഗിക തൊഴിലാളികള്‍ വളരെ കുറവാണ് എന്നു റിപ്പോര്‍ട്ട്. പൊതുസ്ഥലങ്ങളില്‍ നിന്ന് ആളുകളെ തേടുന്ന വേശ്യകളുടെ എണ്ണം കുത്തനെ കുറഞ്ഞു. പകരം ഓണ്‍ലൈന്റെ സാധ്യതകള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ ലൈംഗിക തൊഴിലാളികള്‍ സ്വയം വില്‍ക്കുന്നത്. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ പുറത്തു വരുന്നത് അല്‍പ്പം ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്.

പഠനത്തില്‍ എച്ച് ഐ വി ബാധിതരായ ലൈംഗകി തൊഴിലാളികളുടെ എണ്ണം കുറഞ്ഞു എന്നു കണ്ടെത്തി. ഈ തൊഴിലില്‍ ഏര്‍പ്പെടുന്ന രണ്ടു സ്ത്രീകള്‍ക്കു മാത്രമാണ് എച്ച് ഐ വി കണ്ടെത്തിയത്. എന്നാല്‍ പുരുഷ ലൈംഗിക തൊഴിലാളികളില്‍ 10 പേര്‍ക്ക് എച്ച് ഐ വി ഉള്ളതായി കണ്ടെത്തി. സംസ്ഥാനത്തു പുരുഷ വേശ്യമാരുടെ എണ്ണം കുതിച്ചുയരുന്നു എന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 11,707 പുരുഷ ലൈംഗിക തൊഴിലാളികള്‍ സംസ്ഥാനത്ത് ഉണ്ട്. 15,802 സ്ത്രീ തൊഴിലാളികളും ഉണ്ട്. ക്യത്യമായ കണക്കില്ല എങ്കിലും രണ്ടായിരത്തോളം ഭിന്നലൈംഗികരും വേശ്യ വൃത്തിയിലൂടെ മുന്നോട്ടു പോകുന്നു.

60 എന്‍. ജി. ഒ കള്‍ ചേര്‍ന്നു നടത്തിയ സര്‍വേയില്‍ നിന്നാണ് ഈ റിപ്പോര്‍ട്ടു ലഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയും വാട്ട്‌സ്ആപ്പ് വഴിയുമൊക്കെ രഹസ്യമായി നിശ്ചിത സ്ഥലത്ത് എത്തി തൊഴിലില്‍ ഏര്‍പ്പെടുന്നവരാണു കൂടുതല്‍ പേരും എന്ന് സര്‍വേ വ്യക്തമാക്കുന്നു. ആര്‍ഭാഢ ജീവിതത്തിനായി താല്‍ക്കാലികമായി ഈ തൊഴില്‍ സ്വീകരിക്കുന്നവരും ഉണ്ടെന്നു കണ്ടെത്തി. മലപ്പുറത്താണു പുരുഷ വേശ്യകള്‍ ഏറ്റവും കൂടുതല്‍. എന്നാല്‍ ഇവിടെ സ്ത്രീ ലൈംഗിക തൊഴിലാളികള്‍ വളരെ കുറവാണ് എന്നും സര്‍വേ പറയുന്നു.

സ്ത്രീലൈംഗികത്തൊഴിലാളികൾ തിരുവനന്തപുരത്താണ് കൂടുതൽ. 2155 പേർ. 609 പേരുള്ള പത്തനംതിട്ടയിലാണ് കുറവ്. പുരുഷലൈംഗികത്തൊഴിലാളികൾ കൂടുതൽ മലപ്പുറത്താണ്. 1509 പേർ. കുറവ് കൊല്ലത്ത്. 766 പേർ. തിരുവനന്തപുരത്ത് 2155 സ്ത്രീകളും 1056 പുരുഷന്മാരും ലൈംഗീത തൊഴിലിൽ ഏർപ്പെടന്നു. കൊല്ലത്ത് ഇത് 1319ഉം 706ഉം ആണ്. പത്തനംതിട്ടയിൽ 609 സ്ത്രീകളും 988 പുരുഷന്മാരും ഉണ്ട്.

ആലപ്പുഴ 757ഉം 1021ഉം, കോട്ടയം 1124ഉം 784ഉം ആണ് ഇത്. ഇടുക്കിയിലെ കണക്ക് ലഭ്യമല്ലെന്നും സർവ്വേ പറയുന്നു. ഓൺലൈൻ സെക്‌സ് റാക്കറ്റിന്റെ കേന്ദ്രമായ എറണാകുളത്ത് എറണാകുളം 1384സ്ത്രീ വേശ്യകളും 771 പുരുഷ ലൈംഗിക തൊഴിലാളികളും ഉണ്ട്. തൃശ്ശൂരിൽ ഇത് യഥാക്രമം 1049ഉം 1098ഉം ആണ്. ഇവിടേയും പുരുഷ വേശ്യകളാണ് കൂടുതൽ. പാലക്കാട് 855സ്ത്രീകളും 749 പുരുഷന്മാരും ഈ തൊഴിലെടുക്കുന്നു.

മലപ്പുറത്ത് സ്ത്രീ വേശ്യകൾ കുറവാണ്. 741 സ്ത്രീകൾ മാത്രമാണ് ലൈംഗിക തൊഴിലെടുക്കുന്നത്. എന്നാൽ പുരുഷന്മാർ 1509ഉം. കോഴിക്കോട് 1700ഉം 1053ഉം പേർ യഥാക്രമം സ്ത്രീ പുരുഷ വേശ്യകളായുണ്ട്. വയനാട്ടിൽ പുരുഷന്മാരെ ആരേയും സർവ്വേയക്ക് കണ്ടെത്താനായില്ല. ഇവിടേയും ആൺ ലൈംഗിക തൊഴിലാളികൾ ഉണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തൽ.

വയനാട് 941 സ്ത്രീകളാണ് ഈ തൊഴിൽ ചെയ്യുന്നത്. കണ്ണൂരിൽ 749 സ്ത്രീകളും 802 പുരുഷന്മാരുമാണുള്ളത്. കാസർകോട് 783 സ്ത്രീകളും 1070 പുരുഷന്മാരും വേശ്യാവൃത്തിയുടെ ഭാഗമാണ്. മലബാർ മേഖലയിലാണ് പുരുഷ വേശ്യകളുടെ എണ്ണം കൂടുതൽ ഒരാളിൽനിന്നു മറ്റൊരാളെയും അതിൽനിന്ന് കൂടുതൽ ആളെയും രഹസ്യമായി കണ്ടെത്തിയായിരുന്നു സർവേ.