Latest News

ബിന്ദു ജോസഫിനു ഡോക്ടറേറ്റ്

2017-04-11 07:40:48am | റെജി പാറയ്ക്കൻ

മെൽബൺ ∙ ഓസ്ട്രേലിയായിലെ പ്രശസ്തമായ മോണാഷ് യൂണിവേഴ്സിറ്റിയിൽ നിന്നും ഹെൽത്ത് സയൻസ് എന്ന വിഷയത്തിൽ മലയാളിയായ ബിന്ദു ജോസഫിനു ഡോക്ടറേറ്റ്  ലഭിച്ചു. 2005 ൽ നഴ്സായി മെൽബണിലെ ഫ്രാക്സ്റ്റൻ ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിച്ച ബിന്ദു ജോസഫ് നഴ്സിങ് രംഗത്ത് തന്നെ വിവിധ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

ഇന്റർനാഷണൽ മെൽബൺ ഹെൽത്ത് പ്രസന്റേഷനിൽ ബിന്ദു ജോസഫിന് പ്രത്യേകം പുരസ്ക്കാരം ലഭിച്ചിരുന്നു. പെൻസുലാ ഹെൽത്ത് റിസേർച്ച് അവാർഡ് മൂന്നു പ്രാവശ്യം ബിന്ദു ജോസഫ് കരസ്ഥമാക്കി. മൊനാഷ് യൂണിവേഴ്സിറ്റിയുടെ ബെസ്റ്റ് തീസീസ് അവാർഡും ബിന്ദു ജോസഫിനെ തേടി എത്തിയിരുന്നു. ഇപ്പോൾ മൊനാഷ് യൂണിവേഴ്സിറ്റിയിൽ അധ്യാപികയായും പെൻസുല ഹെൽത്തിൽ  ഫ്രാക്സ്റ്റൻ ഹോസ്പിറ്റലിൽ എഡുക്കേറ്റർ ആയും ബിന്ദു ജോസഫ് പ്രവർത്തിക്കുന്നു. ഓസ്ട്രേലിയൻ മലയാളി നഴ്സസ്മാരിൽ അപൂർവ്വം ലഭിക്കുന്ന ഡോക്ടറേറ്റിൽ ബിന്ദു ജോസഫിനോടൊപ്പം മലയാളി സമൂഹവും സന്തോ‌‌ഷിക്കുകയാണ്. ബിന്ദു ജോസഫിന് ഡോക്ടറേറ്റ് ലഭിച്ചത് അറിഞ്ഞ് നിരവധി പേർ ആശംസകളും ആയി എത്തിയിരുന്നു.

 

കോട്ടയം മോനിപ്പള്ളി വെള്ളാരംകുഴിയിൽ കിഷോർ ജോസ്സിന്റെ  ഭാര്യയാണ് ഡോക്ടറേറ്റ് ലഭിച്ച ബിന്ദു ജോസഫ്. രണ്ട് കുട്ടികളോടൊപ്പം മെൽബണിലെ കോൻബേനിൽ കുടുംബ സമേതം താമസിക്കുന്നു. ഡോക്ടർ ബിന്ദു ജോസഫിന് ലഭിച്ച ഡോക്ടറേറ്റ് മലയാളികൾക്കുള്ള അംഗീകാരം ആണെന്ന് ആശംസകൾ അർപ്പിച്ചുകൊണ്ടു ജോസ് കെ. മാണി എംപി, മോൻസ് ജോസഫ് എംഎൽഎ, റോഷി അഗസ്റ്റിൻ എംഎൽഎ, മുൻ എംഎൽഎമാരായ തോമസ് ചാഴിക്കാടൻ, സ്റ്റീഫൻ ജോർജ്, ജോസ് പുത്തൻകാല എന്നിവർ ടെലിഫോണിലൂടെ ഡോക്ടർ ബിന്ദു ജോസഫിന് ആശംസകൾ   നേർന്നു. ഡോക്ടർ  ബിന്ദു ജോസഫിന്റെ ഭർത്താവ് കിഷോർ ജോസ്സ് മെൽബണിലെ അറിയപ്പെടുന്ന വീഡിയോ ഗ്രാഫറും സൗണ്ട് എൻജിനീയറും ആണ്. കൂ