Latest News

സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപത്തായി ഡ്രോണ്‍! സൈന്യം വെടിവച്ചിട്ടു

2018-04-22 05:29:17am |

റിയാദ്: സൗദി അറേബ്യയില്‍ രാജകൊട്ടാരത്തിന് തൊട്ടടുത്തതായി കണ്ട ഡ്രോണ്‍ സൈന്യം വെടിവച്ചിട്ടു. അതീവ സുരക്ഷയുളള റിയാദിലെ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപത്തായി ഇന്നലെ രാത്രി 8 മണിയോടെയാണ് ഡ്രോണ്‍ കണ്ടത്. ഡ്രോണ്‍ പറന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട സൈന്യം വെടിവച്ചിടുകയായിരുന്നുവെന്ന് റിയാദ് പൊലീസ് വക്താവ് പറഞ്ഞു.

ഈ സമയം സല്‍മാന്‍ രാജകുമാരന്‍ കൊട്ടാരത്തില്‍ ഉണ്ടായിരുന്നില്ല. ദിരിയയിലെ അദ്ദേഹത്തിന്റെ ഫാമിലായിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സൈന്യം വെടിവയ്ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, അതീവ സുരക്ഷയുളള രാജ കൊട്ടാരത്തിന് അടുത്ത് ഡ്രോണ്‍ വന്നത് എങ്ങനെയെന്ന് അന്വേഷണം തുടങ്ങിയതായി സൗദി പൊലീസ് വക്താവ് അറിയിച്ചു.