Latest News

ഷാര്‍ജയില്‍ ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ് ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടു; "വീട് വാടകയ്ക്ക്" എന്ന ബോര്‍ഡ് തൂക്കിയ ശേഷം മക്കളുമായി നാട്ടിലേയ്ക്ക് കടന്നു

2018-04-27 03:38:16am |

ഷാര്‍ജ : ഷാര്‍ജയില്‍ ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ് ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടു. ഇന്ത്യന്‍ വംശജയായ 36 കാരിയുടെ മൃതദേഹമാണ് ഒരു മാസത്തിന് ശേഷം മുറിയ്ക്കുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

ഷാര്‍ജയിലെ മൈസലോണ്‍ മേഖലയിലാണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഭാര്യയുടെ മൃതദേഹം കുഴിച്ചിട്ട ശേഷം വീടിനു മുന്‍പില്‍ 'വീട് വാടകയ്ക്ക്' എന്ന ബോര്‍ഡ് തൂക്കി ഇയാള്‍ മക്കള്‍ക്കൊപ്പം ഇന്ത്യയിലേയ്ക്ക് കടക്കുകയായിരുന്നു.

ഇതിനിടെ, വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതിയുടെ അഴുകിയ ശരീരം കണ്ടെടുക്കുകയുമായിരുന്നു.