Latest News

കൊല്ലംകാരി അന്നയ്ക്ക് ബ്രിട്ടീഷുകാരന്‍ ഭര്‍ത്താവ് തട്ടിയെടുത്ത മകനെ തിരിച്ചു കിട്ടിയതിങ്ങനെ! മകനെ തിരിച്ചു പിടിക്കാന്‍ ഒരമ്മ അനുഭവിച്ച യാതനകളുടെ കഥ മക്കള്‍ അറിയണം

2017-02-28 02:24:33pm |

ലണ്ടന്‍: ഒടുവില്‍ മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനുശേഷം അന്നാ മാത്യൂസിന് പൊന്നുമകന്‍ സ്വന്തം. അന്നയുടെ മുന്‍ഭര്‍ത്താവും ബ്രിട്ടീഷ് പൗരനുമായ ജെയിംസ് റോബര്‍ട്ട് എഡ്വേര്‍ഡ് പിയേഴ്‌സ് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരന്‍ സാം അമ്മയ്ക്കരികിലെത്തി. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സാമിനെ അന്നയ്ക്കു തിരികെക്കിട്

 

ടിയത്. വീട്ടിലെത്തിയ ഉടന്‍ കേരളവിഭവമായ പുട്ട് ഉണ്ടാക്കിത്തരാനാണ് സാം ആവശ്യപ്പെട്ടതെന്ന് അന്ന പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു.  കോട്ടും ടൈയുമൊക്കെ അണിഞ്ഞെത്തിയ സാമിനോട് എന്തുകൊണ്ടാണ് ജാക്കറ്റ് ധരിക്കാത്തതെന്ന് താന്‍ ചോദിച്ചെന്നും കാണാന്‍ "സ്മാര്‍ട്ട്" ആകാനാണെന്നായിരുന്നു അവന്റെ മറുപടിയെന്നും അന്ന കുറിച്ചു.  

കഴിഞ്ഞ ഡിസംബര്‍ 31 നാണ് ഗോവയിലേക്കെന്നു പറഞ്ഞ് പിയേഴ്‌സ് സാമിനെ കൂട്ടിക്കൊണ്ടുപോയത്. മകനെ തട്ടിക്കൊണ്ടുപോയെന്നുകാട്ടി അന്ന ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് വിവരം പുറത്താകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്ന യു.കെ. കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. അമ്മയില്‍നിന്ന് കുട്ടിയെ തട്ടിയെടുക്കുന്നത് ബാലപീഡനമാണെന്നു വിലയിരുത്തി. കുട്ടിയെ തിരികെക്കൊടുത്തില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നു കോടതി വ്യക്തമാക്കിയതോടെ ആദ്യ ഹിയറിംഗില്‍ത്തന്നെ കേസ് അവസാനിപ്പിച്ച് പിയേഴ്‌സ് തലയൂരുകയായിരുന്നു. 

ഗോവയിലേക്കെന്ന് പറഞ്ഞ് മകനുമായി പോയ ജയിംസ് കാഠ്മണ്ഡുവിലെത്തിയതായും അവിടെ നിന്നും ജനുവരി അഞ്ചിന് ഇംഗ്ലണ്ടിലേക്കു പോയതായുമുള്ള വിവരം ചെന്നൈയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന്‍ അന്നയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കമ്മിഷന്‍ വഴി ലണ്ടന്‍ പൊലീസില്‍ വിവരം അറിയിച്ചു നടപടികള്‍ ഊര്‍ജിതമാക്കിയതോടെയാണ് ലണ്ടന്‍ കോടതിയില്‍ നിന്നും അന്നയ്ക്ക് അനുകൂലമായി വിധിയുണ്ടായത്.

അന്നാ മാത്യുവും ജയിംസ് റോബര്‍ട്ട് എഡ്വേര്‍ഡ് പിയേഴ്‌സും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയുടെ പരിഗണയിലിരിക്കെയാണ് മകനുമായി ഭര്‍ത്താവ് മുങ്ങിയത്. കൊച്ചിയിലെ ഹോംസ്റ്റേയില്‍ നിന്നും ഡിസംബര്‍ 31നാണ് ജയിംസ് അഞ്ചു വയസുള്ള മകനുമായി മുങ്ങിയത്. അഞ്ച് ദിവസം ഒപ്പം നിര്‍ത്താന്‍ ഹൈക്കോടതിയില്‍ നിന്ന് താത്കാലിക അനുമതി വാങ്ങിയ ശേഷം കുട്ടിയുമായി സംസ്ഥാനം വിട്ട ജയിംസ് റോബര്‍ട്ട് എഡ്വേഡ് പിയേഴ്‌സിനായി മട്ടാഞ്ചേരി പൊലീസ് ഇതര സംസ്ഥാനങ്ങളിലടക്കം അന്വേഷണം നടത്തിവരുകയായിരുന്നു.

ഇതിനിടയാണ് മകന്‍ സാമുവല്‍ ചാള്‍സുമായി ഭര്‍ത്താവ് ജയിംസ് ഇംഗ്ലണ്ടിലേക്കു പോയതായി അന്നയ്ക്കു വിവരം ലഭിച്ചത്. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍നിന്ന് ബ്രിട്ടിഷ് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരും അന്നയ്ക്ക് സഹായങ്ങള്‍ ലഭ്യമാക്കിയിരുന്നു. കൂടാതെ ഡിജിപി ലോക്‌നാഥ ബെഹ്‌റ വിവിധ രാജ്യാന്തര അന്വേഷണ ഏജന്‍സികളുമായി കേസിന്റെ വിവരങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ലണ്ടനില്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന "റീയുണൈറ്റഡ്" എന്ന സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ടാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഇരുവരുടെയും പാസ്‌പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ വ്യാജരേഖകള്‍ ഉപയോഗിച്ചാണ് ജയിംസ് കുഞ്ഞിനേയും കൊണ്ട് ഇന്ത്യ വിട്ടതെന്നാണ് സൂചന. ഇരുവരുടേയും പാസ്‌പോര്‍ട്ട് മോഷണം പോയെന്നുള്ള ഇന്ത്യന്‍ പൊലീസ് റിപ്പോര്‍ട്ടും അന്നയുടെ ഒപ്പോടു കൂടിയ ഒരു വ്യാജ കത്തും ഉപയോഗിച്ചാണ് കാഠ്മണ്ഡുവില്‍നിന്നു യുകെയിലേക്കുള്ള യാത്രാ രേഖകള്‍ ജെയിംസ് തരപ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന.

കുട്ടിയുടെ അമ്മയായ കൊല്ലം സ്വദേശിനി അന്ന മാത്യൂസ് നല്‍കിയ പരാതിയുടേയും ഇതിനു പുറമെ ഫോര്‍ട്ട് കൊച്ചിയിലെ സ്ഥാപനത്തില്‍ നിന്നും വാടകയ്ക്കു കൊടുത്ത വാഹനം തിരിച്ചു നല്‍കാതെ തട്ടിയെടുത്തതിനും മുറി വാടക നല്‍കാത്തത്തിന് ഹോംസ്‌റ്റേ ഉടമയും നല്‍കിയ പരാതികളുടേയും അടിസ്ഥാനത്തിലാണ് ജയിംസ് റോബര്‍ട്ട് എഡ്വേഡ് പിയേഴ്‌സിനായുള്ള ഊര്‍ജ്ജിത അന്വേഷണം നടന്നത്. ജയിംസും അന്നയും തമ്മിലുള്ള വിവാഹ മോചനക്കേസ് കോടതിയില്‍ നടന്നുവരുന്ന സാഹചര്യത്തില്‍ മകന്‍ സാമുവലിനെ അമ്മ അന്നയ്‌ക്കൊപ്പം നിര്‍ത്തണമെന്നും പിതാവിന് ആവശ്യമെങ്കില്‍ കുട്ടിയെ സന്ദര്‍ശിക്കാമെന്നുമാണു കോടതി നിര്‍ദേശിച്ചിരുന്നത്.

ഈ നിര്‍ദ്ദേശം പാലിച്ചു വരവേയാണ് ജയിംസ് കേരളാ ഹൈക്കോടതിയെ സമീപിച്ച് മകനെ ഒപ്പം നിര്‍ത്താനുള്ള ഉത്തരവ് നേടിയെടുത്തത്. കഴിഞ്ഞ ഡിസംബര്‍ 31നു വൈകിട്ട് മൂന്നിന് ഹാജരാക്കണമെന്ന നിര്‍ദേശത്തോടെയാണ് ഡിസംബര്‍ 26നു കോടതി കുട്ടിയെ ജയിംസിനൊപ്പം വിട്ടയച്ചത്. എന്നാല്‍ 31നു ശേഷവും കുട്ടിയെ വിട്ടുകൊടുക്കാന്‍ ജയിംസ് തയാറായില്ല. പിന്നീട് കേസ് പരിഗണിച്ചപ്പോള്‍, ജയിംസ് കുട്ടിയുമായി ഗോവയ്ക്കു പോയെന്നും മറ്റു വിവരങ്ങളൊന്നും അറിയില്ലെന്നും അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി ടൂറിസ്റ്റ് വിസയിലാണ് ജയിംസ് ഇന്ത്യയില്‍ കഴിഞ്ഞു വന്നിരുന്നത്.

ജയിംസിനു കുഞ്ഞിനെ കാണാന്‍ 2014 നവംബറില്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ പോലും സാമിനെ കാണാന്‍ ജെയിംസ് എത്തിയിരുന്നില്ല. ജനുവരി മൂന്നിനാണ് വിവാഹമോചന കേസ് ഹൈക്കോടതി വീണ്ടും പരിഗണനയ്‌ക്കെടുത്തത്. രണ്ടു ദിവസത്തേക്ക് അഭിഭാഷകന്‍ കേസ് മാറ്റിവച്ചു. തുടര്‍ന്ന് അഞ്ചാം തീയതി എത്തി ജെയിംസ് ഗോവയ്ക്കു പോയെന്നു കോടതിയെ അറിയിക്കുകയായിരുന്നു.