Latest News

ട്രം​പി​െൻറ ന​ഗ്​​ന​പ്ര​തി​മ 28,000 ഡോ​ള​റി​ന്​ ലേ​ലം ചെ​യ്​​തു! പ്ര​തി​മ​ക്ക്​ പു​രു​ഷ ലൈം​ഗി​കാ​വ​യ​വം ഇല്ല

2018-05-04 02:06:32am |

ലോ​സ്​​ആ​ഞ്​​ജ​ല​സ്​: യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ ന​ഗ്​​ന​പ്ര​തി​മ ലേ​ലം ചെ​യ്​​തു. ടെ​ലി​വി​ഷ​ൻ താ​ര​വും  അ​ന്വേ​ഷ​ക​നു​മാ​യ ബ​യ​ർ സാ​ക്ക്​ ബ​ഗ​ൻ​സ്​ ​ആ​ണ്​ പ്ര​തി​മ േല​ല​ത്തി​ൽ വാ​ങ്ങി​യ​ത്. അ​തോ​ടെ, പ്ര​തി​മ​യി​നി ഹോ​ണ്ട​ഡ്​ മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ത​ങ്ങ​ളു​ടെ ക​ലാ​രൂ​പം 28,000 ഡോ​ള​റി​ന്​ ലേ​ല​ത്തി​ൽ വി​റ്റു​പോ​യ​താ​യി ജൂ​ലി​യ​ൻ​സ്​ ലേ​ല ക​മ്പ​നി അ​റി​യി​ച്ചു.

പ്ര​തി​മ​ക്ക്​ പു​രു​ഷ ലൈം​ഗി​കാ​വ​യ​വം ന​ൽ​കി​യി​ട്ടി​ല്ല. 2016 ആ​ഗ​സ്​​റ്റി​ൽ  പ്ര​തി​മ ലോ​സ്​​ആ​ഞ്​​ജ​ല​സ്, ന്യൂ​യോ​ർ​ക്​, സി​യാ​റ്റി​ൽ ആ​ൻ​ഡ​്​ ക്ലീ​വ്​​ല​ൻ​ഡ്​​ എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു ഇ​ട​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും അ​ന്താ​രാ​ഷ്​​ട്ര ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ക​യും ചെ​യ്​​തി​രു​ന്നു. മു​മ്പ്​ ഇ​തു​പോ​ലെ നി​ർ​മി​ക്ക​പ്പെ​ട്ട ട്രം​പി​​െൻറ നാ​ല്​ ന​ഗ്​​ന പ്ര​തി​മ​ക​ൾ സ​ർ​ക്കാ​ർ ക​ണ്ടു​കെ​ട്ടി ന​ശി​പ്പി​ച്ചി​രു​ന്നു. എ​ത്ര ചെ​റു​തെ​ങ്കി​ലും ന​ഗ​ര​ത്തി​ലെ ഉ​ദ്യാ​ന​ത്തി​ൽ അ​നു​മ​തി​യി​ല്ലാ​ത്ത നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ ന്യൂ​യോ​ർ​ക്​​ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.