Latest News

ദിലീപിന് വിദേശത്ത് താമസിക്കുന്നതിനുള്ള അനുമതി ഏഴു ദിവസം കൂടി നീട്ടി; നടന്‍ ദുബായില്‍ പോകുന്നത് ഇക്കാര്യത്തിനു വേണ്ടി

2018-05-07 03:07:20am |

ച​​ല​​ച്ചി​​ത്ര ന​​ടി​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ ന​​​ട​​​ൻ ദി​​​ലീ​​​പി​​​നു വി​​​ദേ​​​ശ​​​ത്ത് പോ​​​കാ​​​നു​​​ള്ള അ​​​നു​​​മ​​​തി ഏ​​​ഴു ദി​​​വ​​​സം കൂ​​​ടി നീ​​​ട്ടി ന​​​ൽ​​​കി. നേ​​​ര​​​ത്തേ​​​യു​​​ള്ള അ​​​നു​​​മ​​​തി പ്ര​​​കാ​​​രം ഏ​​​ഴി​​​ന് പാ​​​സ്പോ​​​ർ​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ തി​​​രി​​​കെ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​തു നീ​​​ട്ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ന​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി അ​​​നു​​​മ​​​തി 13 വ​​​രെ നീ​​​ട്ടി ന​​​ൽ​​​കി​​​യ​​​ത്.

പു​​​തി​​​യ ചി​​​ത്ര​​മാ‍യ ക​​​മ്മാ​​​ര സം​​​ഭ​​​വത്തി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണാ​​​ർ​​​ഥം ദു​​​ബൈ​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് അ​​​നു​​​മ​​​തി. നേ​​​ര​​​ത്തേ ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​പ്പോ​​​ൾ പാ​​​സ്പോ​​​ർ​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വി​​​ദേ​​​ശ യാ​​​ത്ര​​​യ്ക്ക് അ​​​നു​​​മ​​​തി തേ​​​ടി പാ​​​സ്പോ​​​ർ​​​ട്ട് വി​​​ട്ടു​​​കി​​​ട്ടാ​​​ൻ ദി​​​ലീ​​​പ് കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ ചി​​​ത്ര​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്താ​​​ൻ ക്വ​​​ട്ടേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യെ​​​ന്ന കേ​​​സാ​​​ണ് ദി​​​ലീ​​​പി​​​നെ​​​തി​​​രേ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്.