Latest News

ഹെൽത്ത് ക്ലിനിക് ക്യാന്പ് മാർച്ച് 26ന്

2017-02-28 02:28:46pm |

ക്കാഗോ: മിഷിഗണിലെ ഫിസിക്കൽ തെറാപ്പി മേഖലയിൽ ജോലി ചെയ്യുന്ന മലയാളി ഫിസിക്കൽ തെറാപ്പിസ്റ്റുകളുടെ സംഘടനയായ എംപിടിഎം (മലയാളി ഫിസിക്കൽ തെറാപ്പിസ്റ്റ് ഓഫ് മിഷിഗണ്‍) ഈ വർഷത്തെ ഏകദിന ഹെൽത്ത് ക്ലിനിക് ക്യാന്പ് മാർച്ച് 26ന് നടത്തുന്നു.

സൗത്ത് ഫീൽഡിലെ സെന്‍റ് തോമസ് കാത്തലിക് ചർച്ചിന്‍റെ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന ക്യാന്പിൽ ഈ വർഷം നഴ്സ്മാരുടെ സേവനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്‍റ് അഭിലാഷ് പോളും സെക്രട്ടറി ഈപ്പൻ ചെറിയാനും അറിയിച്ചു.

ഫിസിക്കൽ തെറാപ്പിയുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള രോഗ നിർണയങ്ങളോടും ബോധവത്കരണ ക്ലാസുകളോടുമൊപ്പം നഴ്സ്മാരുടെ സഹായത്തോടെ ബ്ലഡ് പ്രഷർ, ഡയബിറ്റീസ് തുടങ്ങി നിരവധി രോഗങ്ങളുടെ ടെസ്റ്റുകളും തികച്ചും സൗജന്യമായി നടത്തുന്നതാണ്. 

മിഷിഗണ്‍ മലയാളി സമൂഹത്തിലെ ഫിസിക്കൽ തെറാപ്പിസ്റ്റുകളുടെ കരിയർ വികസന രംഗത്തും അതോടൊപ്പം തന്നെ മിഷിഗണിലെ ഇന്ത്യൻ സമൂഹത്തിൽ ജീവിത ശൈലി രോഗങ്ങളെ അകറ്റിനിറുത്തുവാൻ വേണ്ട ആരോഗ്യ ബോധവത്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നതിൽ സംഘടനയുടെ പ്രവർത്തനങ്ങളെ മിഷിഗണിലെ വിവിധ സംസ്കാരിക സംഘടനകളുടെ ഭാരവാഹികൾ പ്രശംസിച്ചു.

മിഷിഗണ്‍ മലയാളി സമൂഹത്തിൽ നിരവധി സാംസ്കാരിക, സാഹിത്യ, മത സംഘടനകളുണ്ടെങ്കിലും പ്രഫഷണൽ രംഗത്ത് ജോലിചെയ്യുന്നവരുടെ കൂട്ടായ്മയിലൂടെ കരിയറിലും പ്രഫഷണൽ രംഗത്തും ധാരാളം നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നുള്ളതിന്‍റെ തെളിവാണ് ങജഠങ ന്‍റെ മാതൃകയിൽ രൂപം കൊണ്ട നിരവധി വിവിധ പ്രഫഷണലുകളുടെ സംഘടനകളെന്ന് ട്രഷറർ ജോണി ചോറത്തും വൈസ് പ്രസിഡന്‍റ് സിമി മാമനും പ്രസിഡന്‍റ് അഭിലാഷ് പോളും പറഞ്ഞു.