Latest News

കാ​റ്റ​ലോ​ണി​യ​യി​ൽ സ്വാ​ത​ന്ത്ര്യ​വാ​ദി പ്ര​സി​ഡ​ൻ​റ്​! മാ​സ​ങ്ങ​ൾ നീ​ണ്ട രാ​ഷ്​​ട്രീ​യ അ​നി​ശ്ചി​ത​ത്വ​ത്തി​ന്​ താ​ൽ​കാ​ലി​ക വി​രാ​മ​മാ​യി

2018-05-15 02:25:10am |

ബാ​ഴ്​​സ​ലോ​ണ: കാ​റ്റ​ലോ​ണി​യ​യി​ലെ പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വാ​ത​ന്ത്ര്യ​വാ​ദി​യാ​യ ക്വിം ​ടോ​റ പ്ര​സി​ഡ​ൻ​റ്. ഇ​തോ​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മാ​സ​ങ്ങ​ൾ നീ​ണ്ട രാ​ഷ്​​ട്രീ​യ അ​നി​ശ്ചി​ത​ത്വ​ത്തി​ന്​ താ​ൽ​കാ​ലി​ക വി​രാ​മ​മാ​യി. മു​ൻ പ്ര​സി​ഡ​ൻ​റ്​ കാ​ർ​ല​സ്​ പു​ജെ​മോ​ണ്ടി​​​െൻറ ശ​ക്​​ത​നാ​യ അ​നു​യാ​യി​യാ​ണ്​ ടോ​റ. സ്വാ​ത​ന്ത്ര്യം ആ​വ​ശ്യ​പ്പെ​ട്ട്​ ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നു ന​ട​ന്ന ഹി​ത​പ​രി​ശോ​ധ​ന​​യെ തു​ട​ർ​ന്ന്​ സ്​​പാ​നി​ഷ്​ സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട്ട കാറ്റലൻപാ​ർ​ല​മ​​െൻറ്​ സം​വി​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

ഹി​ത​പ​രി​ശോ​ധ​ന​ക്കു നേ​തൃ​ത്വം ന​ൽ​കി​യ പു​ജെ​മോ​ണ്ടി​നെ പു​റ​ത്താ​ക്കി പ്ര​വി​ശ്യ​യു​ടെ അ​ധി​കാ​രം സ്​​പെ​യി​ൻ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പു​ജെ​മോ​ണ്ടു​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ​ക്കെ​തി​രെ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്​​തു. ബ്ര​സ​ൽ​സി​ൽ അ​ഭ​യം തേ​ടി​യ പു​ജെ​മോ​ണ്ട്​ ഇ​പ്പോ​ൾ ജ​ർ​മ​ൻ അ​ധി​കൃ​ത​രു​ടെ ക​സ്​​റ്റ​ഡി​യി​ലാ​ണ്.