Latest News

ഷിക്കാഗോ സോഷ്യൽ ക്ലബിന്‍റെ ചീട്ടുകളി മത്സരം മാർച്ച് 11ന്

2017-02-28 02:30:12pm |

ഷിക്കാഗോ: സോഷ്യൽ ക്ലബിന്‍റെ നാലാമത് ചീട്ടുകളി മത്സരം മാർച്ച് 11ന് രാവിലെ ഒന്പതു മുതൽ ഷിക്കാഗോ കെ സിഎസ് കമ്യൂണിറ്റി സെന്‍ററിൽ (5110 എൻ. എൽസ്റ്റണ്‍ ഈവ്, ഷിക്കാഗോ 60630) നടക്കും. 

18 വയസിനു മുകളിലുള്ള എല്ലാ മലയാളികളായ സ്ത്രീ പുരുഷ·ാർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മത്സരം ഫീസ് വച്ച് നിയന്ത്രിച്ചിട്ടുണ്ട്.

28 ലേലം ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിനു ജോമോൻ തൊടുകയിൽ സ്പോണ്‍സർ ചെയ്ത 1001 ഡോളറും ലൂക്കാച്ചൻ തൊടുകയിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിനു സോഷ്യൽ ക്ലബ് എക്സിക്യൂട്ടീവ് സ്പോണ്‍സർ ചെയ്യുന്ന 501 ഡോളറും എവർറോളിംഗ് ട്രോഫിയും സമ്മാനിക്കും.

റെമ്മി ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ടിറ്റോ കണ്ടാരപ്പള്ളിൽ സ്പോണ്‍സർ ചെയ്യുന്ന 1001 ഡോളറും തോമസ് കണ്ടാരപ്പള്ളിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ജിബി കൊല്ലപ്പള്ളിയിൽ സ്പോണ്‍സർ ചെയ്യുന്ന 501 ഡോളറും തോമസ് കൊല്ലപ്പള്ളിയിൽ എവർ റോളിംഗ് ട്രോഫിയും മൂന്നാംസ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് സോഷ്യൽ ക്ലബ് നൽകുന്ന 251 ഡോളറും ലഭിക്കും.

ടൂർണമെന്‍റിന്‍റെ കണ്‍വീനർമാരായി പ്രവർത്തിക്കുന്നത് ജോസ് മണക്കാട്ടും അഭിലാഷ് നെല്ലാമറ്റവുമാണ്. ടൂർണമെന്‍റ് കണ്‍വീനർമാരായ ജോസ് മണക്കാട്ട്, അഭിലാഷ് നെല്ലാമറ്റം, സോഷ്യൽ ക്ലബ് പ്രസിഡന്‍റ് സാജു കണ്ണന്പള്ളി, വൈസ് പ്രസിഡന്‍റ് സിബി കദളിമറ്റം, സെക്രട്ടറി ജോയി നെല്ലാമറ്റം, ട്രഷറർ സണ്ണി ഇണ്ടിക്കുഴി, ജോയിന്‍റ് സെക്രട്ടറി പ്രദീപ് തോമസ് എന്നിവരും ഫുഡ് കമ്മിറ്റി കണ്‍വീനർമാരായ ബൈജു കുന്നേൽ, ടോമി എടത്തിൽ, ടൂർണമെന്‍റ് നിയന്ത്രിക്കുന്ന (ജഡ്ജ്) സൈമണ്‍ ചക്കാലപ്പടവൻ, അലക്സ് പടിഞ്ഞാറേൽ എന്നിവർ ഉൾപ്പെട്ട ടൂർണമെന്‍റ് കമ്മിറ്റിയംഗങ്ങളും സോഷ്യൽ ക്ലബിന്‍റെ എല്ലാ അംഗങ്ങളും ഷിക്കാഗോ സോഷ്യൽ ക്ലബിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. വിവരങ്ങൾക്ക്: ജോസ് മണക്കാട്ട് 1 847 830 4128, അഭിലാഷ് നെല്ലാമറ്റം 1 224 388 4530, സാജു കണ്ണന്പളളി 1 847 791 1824.