Latest News

മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖിന്റെ വീട്ടിൽനിന്നു പിടിച്ചത് 192 കോടി രൂപ, 400 ആഡംബര ഹാൻഡ്ബാഗുകള്‍

2018-05-26 03:36:28am |

ക്വാലലംപുർ: മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖിന്റെ വസതികളിൽനിന്നു കണ്ടെത്തിയത് 28.6 മില്യൻ യുഎസ് ഡോളറും (192 കോടിയോളം രൂപ) 400 ആഡംബര ഹാൻഡ് ബാഗുകളും. കഴിഞ്ഞയാഴ്ചയാണു നജീബ് റസാഖിന്റെ വസതികളും ഓഫിസുകളും അടക്കം 12 ഇടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയത്. 2

6 രാജ്യങ്ങളിലെ കറൻസികളായാണു പണം കണ്ടെടുത്തത്. ഒരു വീട്ടിൽനിന്നു 35 ബാഗുകളിലും മറ്റൊന്നിൽ 37 ബാഗുകളിലുമായിരുന്നു പണം. നജീബിന്റെ ഭാര്യ റോസ്മയുടേതും മകൾ നൂര്യാനയുടേതുമാണു വൻവിലയുള്ള ആഡംബര ബ്രാൻഡ് ഹാൻഡ് ബാഗുകൾ. ഇവയുടെ വില തിട്ടപ്പെടുത്താൻ യൂറോപ്പിലുള്ള ഈ ബ്രാൻഡുകളുടെ കേന്ദ്ര ഓഫിസുകളിലേക്കു ചിത്രങ്ങൾ അയച്ചുകൊടുത്തിരിക്കുകയാണു പൊലീസ്.

വിലകൂടിയ വാച്ചുകളടക്കം മറ്റ് ആഡംബര വസ്തുക്കളും പിടിച്ചെടുത്തിരുന്നു. 2009ൽ നജീബ് റസാഖ് തുടക്കമിട്ട വൺ മലേഷ്യ ഡവലപ്മെന്റ് ബെർഹാദ് (1എംഡിബി) എന്ന നിക്ഷേപ പദ്ധതിയിൽ നിന്നു കോടിക്കണക്കിനു ഡോളർ തട്ടിച്ചുവെന്നാണു പ്രധാന ആരോപണം.