Latest News

ഞാനല്ല അത് ചെയ്തത്! സഹതടവുകാരുടേയും ജീവനക്കാരുടേയും പ്രിയപ്പെട്ടവള്‍; പിണറായിലെ കൂട്ടക്കൊലപാതക കേസിലെ പ്രതി സൗമ്യയ്ക്ക് ജയിലില്‍ കുട നിര്‍മിക്കുന്ന ജോലി

2018-06-08 01:35:24am |

ത​ല​ശേ​രി: ഞാ​ന​ല്ല അ​ത് ചെ​യ്ത​ത്, സ​ത്യാ​വ​സ്ഥ പു​റ​ത്തു വ​രും….​മാ​താ​പി​താ​ക്ക​ളേ​യും മ​ക​ളേ​യും എ​ലി​വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി സൗ​മ്യ​യു​ടെ വാ​ക്കു​ക​ളാ​ണി​ത്. ക​ണ്ണൂ​ര്‍ വ​നി​താ ജ​യി​ലി​ല്‍ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന സൗ​മ്യ സ​ഹ​ത​ട​വു​കാ​രോ​ടും ജ​യി​ല്‍ ജീ​വ​ന​ക്കാ​രോ​ടു​മാ​ണ് താ​ന​ല്ല ഈ ​കൊ​ല​പാ​ത​ക​ങ്ങ​ള്‍ ചെ​യ്ത​തെ​ന്ന് പ​റ​ഞ്ഞി​ട്ടു​ള്ള​ത്.​

ജ​യി​ലി​ല്‍ കു​ട നി​ര്‍​മ്മി​ക്കു​ന്ന ജോ​ലി​യാ​ണ് സൗ​മ്യ ചെ​യ്യു​ന്ന​ത്. ദി​വ​സം 63 രൂ​പ കൂ​ലി​യാ​യി സൗ​മ്യ​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. ചു​രു​ങ്ങി​യ ദി​വ​സം കൊ​ണ്ട് ത​ന്നെ സൗ​മ്യ കു​ട നി​ര്‍​മാ​ണം പ​ഠി​ച്ചു. എ​ല്ലാ​വ​രോ​ടും സൗ​മ്യ​മാ​യി പെ​രു​മാ​റു​ന്ന സൗ​മ്യ ഇ​തി​നി​ട​യി​ല്‍ ത​ന്നെ സ​ഹ​ത​ട​വു​കാ​രു​ടേ​യും ജീ​വ​ന​ക്കാ​രു​ടേ​യും പ്രി​യ​പ്പെ​ട്ട​വ​ളാ​യി മാ​റി​യി​ട്ടു​ണ്ട്. ഒ​രു അ​ഭി​ഭാ​ഷ​ക​നൊ​ഴി​ച്ച് സൗ​മ്യ​ക്ക് ഇ​തു​വ​രെ സ​ന്ദ​ര്‍​ശ​ക​രാ​യി ആ​രും എ​ത്തി​യി​ട്ടി​ല്ല.