Latest News

കമ്പനികളുടെ നടത്തിപ്പിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും വരുമാനത്തിൽ കുറവില്ല! ഇവാൻകയുടെയും ‌ഭർത്താവിന്റെയും വരുമാനം 549 കോടി

2018-06-15 02:28:05am |

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻകയും ഭർത്താവ് ജാറദ് കഷ്‌നറും കൂടി കഴിഞ്ഞവർഷം സമ്പാദിച്ചത് 8.2 കോടി ഡോളർ (549 കോടി രൂപ). സ്വന്തം കമ്പനികളുടെ പുതിയ നിക്ഷേപ പദ്ധതികളിൽനിന്നാണു വൻവരുമാനമെന്നു വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ ഉപദേഷ്ടാക്കളായി ചേർന്നതോടെ ദമ്പതികൾ കമ്പനികളുടെ നടത്തിപ്പിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും വരുമാനത്തിൽ കുറവില്ല. 

ട്രംപ് ഇന്റർനാഷനൽ ഹോട്ടലിൽ ഇവാൻകയ്ക്കുള്ള ഓഹരിയിൽനിന്നു 39 ലക്ഷം ഡോളറാണു സമ്പാദിച്ചത്. ട്രംപ് ഓർഗനൈസേഷനിൽനിന്നു കിട്ടിയത് 20 ലക്ഷം ഡോളർ. ന്യൂജേഴ്സിയിലെ വാണിജ്യ സംരംഭമായ ക്വെയ്ൽ റിജ് അപാർട്മെന്റ് സമുച്ചയത്തിൽനിന്നു ജാറദ് നേടിയ വരുമാനം 50 ലക്ഷം ഡോളർ. കുടുംബസ്വത്തായ ഒട്ടേറെ കമ്പനികളിൽ നിന്നുൾപ്പെടെ ആകെ 7 കോടി ഡോളർ വരുമാനം.