Latest News

യാചകനെ പിടികൂടിയ ദുബായ് പോലീസ് ഞെട്ടി; കൃത്രിമ കാലിനുള്ളില്‍ നിന്നും കണ്ടെുത്തത് 45,000 ദിര്‍ഹം; എത്തിയത് സന്ദര്‍ശക വിസയില്‍

2018-06-21 02:17:41am |

ദുബായ് : റംസാന്‍ കാലത്ത് നിയമം ലംഘിച്ച് ഭിക്ഷാടനം നടത്തിയ യാചകനെ പിടികൂടിയ ദുബായ് പോലീസ് ഞെട്ടി. അറുപതു വയസ്സിനു മേല്‍ പ്രായമുള്ള ഇയാളുടെ കൃത്രിമ കാലിനുള്ളില്‍ നിന്നും കണ്ടെുത്തത് 45,000 ദിര്‍ഹം. ഇയാളില്‍ നിന്നും പിടിച്ചെടുത്ത മൊത്തം പണത്തിന്റെ കണക്കെടുത്താല്‍ 100,000 ദിര്‍ഹം. അതായത് ഏകദേശം 18,55,270 രൂപ വരും. ഒരു മാസം മുന്‍പ് സന്ദര്‍ശക വിസയില്‍ എത്തിയതാണ് ഇയാളെന്ന് പോലീസ് കണ്ടെത്തി.

റംസാന്‍ കാലത്ത് വിവിധ രാജ്യക്കാരായ 243 യാചകരെയാണ് പിടികൂടിയതെന്ന് ദുബായ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫേഴ്‌സ് അസിസ്റ്റന്റ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മുന്‍സുറി പറഞ്ഞു. ഇതില്‍ 136 പേര്‍ പുരുഷന്മാരും 107 പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ ഏറെയും സന്ദര്‍ശക വിസയില്‍ എത്തിയവരാണ്.