Latest News

താ​യ്​​ ഗു​ഹ​യി​ലെ കു​ട്ടി​ക​ൾ ആ​രോ​ഗ്യ​വാ​ന്മാ​ർ; രക്ഷാപ്രവര്‍ത്തനങ്ങളുടെ പ്രധാനതടസ്സങ്ങൾ

2018-07-05 01:39:55am |

ബാ​ങ്കോ​ക്: താ​യ്‌​ല​ൻ​ഡി​ലെ ഗു​ഹ​യി​ൽ കു​ടു​ങ്ങി​യ 12 കു​ട്ടി​ക​ളും അ​വ​രു​ടെ ഫു​ട്​​ബാ​ൾ കോ​ച്ചും ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കു​ന്ന പു​തി​യ വി​ഡി​യോ  പു​റ​ത്ത്. ചി​രി​ച്ചു​കൊ​ണ്ട്​ ത​ങ്ങ​ളെ ഒാ​രോ​ന്നാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ്​ വി​ഡി​യോ​യി​ലു​ള്ള​ത്. വി​ഡി​യോ​യി​ൽ 11 പേ​രെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ  കു​ട്ടി​ക​ളും സു​ര​ക്ഷി​ത ബ്ലാ​ങ്ക​റ്റ് ക​വ​ചം ധ​രി​ച്ചി​ട്ടു​ണ്ട്. ഒ​രു മി​നി​റ്റു​ള്ള വി​ഡി​യോ ക്ലി​പ്പി​ൽ കു​ട്ടി​ക​ളെ​ല്ലാ​വ​രും സ​ന്തോ​ഷ​വാ​ന്മാ​രാ​ണെ​ന്ന്​ വ്യ​ക്ത​മാ​ണ്.ഒ​മ്പ​തു ദി​വ​സം ഗു​ഹ​യി​ൽ കു​ടു​ങ്ങി​പ്പോ​യ ഇ​വ​രെ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ബ്രി​ട്ട​നി​ലെ നീ​ന്ത​ൽ വി​ദ​ഗ്​​ധ​ർ ക​ണ്ടെ​ത്തി​യ​ത്. അ​പ്പോ​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ ക്ഷീ​ണി​ച്ച്​  അ​വ​ശ​രാ​യി​രു​ന്നു സം​ഘം. ക​ണ്ടെ​ത്തി​യ ഉ​ട​ൻ​ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ഒ​രു ഡോ​ക്ട​റും ന​ഴ്സു​മു​ൾ​പ്പെ​ടെ ഏ​ഴ്​  താ​യ് നേ​വി സം​ഘം കു​ട്ടി​ക​ൾ​ക്ക​ടു​ത്ത് എ​ത്തി.

cave graph

ഗു​ഹ ഇ​ടു​ങ്ങി​യ​ത്​

ന​ല്ല ആ​രോ​ഗ്യ​മു​ണ്ടെ​ങ്കി​ലേ ഇ​വ​രെ ഗു​ഹ​ക്കു വെ​ളി​യി​ലെ​ത്തി​ക്കാ​നാ​വൂ. അ​തി​ന്​ നാ​ലു മാ​സ​മെ​ടു​ക്കു​മെ​ന്നാ​ണ്​ ഇ​പ്പോ​ഴ​ത്തെ ക​ണ​ക്കു​കൂ​ട്ട​ൽ. കാ​ര​ണം ഗു​ഹ​യി​ലെ വ​ഴി  ഇ​ടു​ങ്ങി​യ​താ​ണ്​; ച​ളി നി​റ​ഞ്ഞ​തും.  മാ​ത്ര​മ​ല്ല, ഗു​ഹ​ക്കു​ള്ളി​ലെ വെ​ള്ള​ത്തി​​െൻറ നി​ല ഉ​യ​രു​ന്ന​തും ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; പ്രധാനതടസ്സങ്ങൾ

ഇ​ത്ര​യും ദു​ർ​ഘ​ടം പി​ടി​ച്ച വ​ഴി​യി​ലൂ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​വി​ടെ​യെ​ത്തി​യെ​ങ്കി​ൽ പി​ന്നെ എ​ന്തു​കൊ​ണ്ട്​ കു​ട്ടി​ക​ളെ പു​റ​ത്തു​കൊ​ണ്ടു​വ​ന്നു​കൂ​ടാ? സം​ശ​യ​മു​യ​രു​ന്ന​ത്​  സ്വാ​ഭാ​വി​കം. അ​ങ്ങ​നെ​യൊ​രു സാ​ധ്യ​ത തെ​ളി​യു​ന്നി​ല്ല. കാ​ര​ണം ഏ​റെ പ​രി​ച​യം സി​ദ്ധി​ച്ച മു​ങ്ങ​ൽ വി​ദ​ഗ്​​ധ​രാ​ണ്​ പ്ര​ള​യ​ക്കെ​ട്ടു​ക​ൾ താ​ണ്ടി ഗു​ഹ​യി​ലെ​ത്തി​യ​ത്.  അ​വ​ർ നീ​ന്ത​ലു​ൾ​പ്പെ​ടെ എ​ല്ലാ ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ളും പ​യ​റ്റി​ത്തെ​ളി​ഞ്ഞ​വ​രാ​ണ്.

കു​ട്ടി​ക​ൾ​ക്ക്​ നീ​ന്ത​ൽ അ​റി​യി​​ല്ല എ​ന്ന​താ​ണ്​ ഇ​പ്പോ​ൾ ര​ക്ഷാ​ദൗ​ത്യ​ത്തി​ന്​ പ്ര​ധാ​ന  വെ​ല്ലു​വി​ളി​യാ​യ​ത്​.  മാ​ത്ര​മ​ല്ല, ഇ​നി അ​ത്​ പ​ഠി​ച്ചെ​ടു​ത്താ​ലും  വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ന്ന ഇ​ടു​ങ്ങി​യ വ​ഴി​ക​ളി​ലൂ​ടെ അ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​ൻ  ശ്ര​മി​ക്കു​ന്ന​ത് ഏ​റെ അ​പ​ക​ട​ക​ര​മാ​ണ്. കാരണം ഇത്തരം വഴികളിലൂടെ തനിച്ചു മാത്രമേ അവർക്ക്​ നീന്താൻ കഴിയൂ.

അ​തി​നാ​ൽ അ​വ​ർ ഇ​പ്പോ​ൾ ക​ഴി​യു​ന്നി​ട​ത്തു​ത​ന്നെ ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും മ​റ്റു​മെ​ത്തി​ക്കു​ക എ​ന്ന​താ​ണ്​ യു.​എ​സ് നാ​ഷ​ന​ല്‍ കേ​വ് റെ​സ്ക്യൂ ക​മീ​ഷ​ൻ അം​ഗം അ​ന്‍മ​ർ മി​ർ​സ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ജ​ല​നി​ര​പ്പ്​ താ​ഴു​ന്ന​തു​വ​രെ ഇ​ത്​ തു​ട​രാ​മെ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​​െൻറ അ​ഭി​പ്രാ​യം. അ​ങ്ങ​നെ​യാ​ണ്​ കു​ട്ടി​ക​ൾ  മാ​സ​ങ്ങ​ളോ​ളം ഗു​ഹ​യി​ൽ ക​ഴി​യേ​ണ്ട സ്​​ഥി​തി​വ​രു​ന്ന​ത്.

എ​ന്നാ​ൽ, ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നാ​ണ്​ കാലാവസ്​ഥ പ്ര​വ​ച​നം. അ​ത്​ വ​ലി​യ തി​രി​ച്ച​ടി​യാ​കും. അ​ങ്ങ​നെ​വ​ന്നാ​ൽ,  ക​രു​തിയ​തി​ലും കൂ​ടു​ത​ൽ കാ​ല​മെ​ടു​ക്കും സം​ഘം പു​റ​ത്തെ​ത്താ​ൻ. അ​പ്പോ​ൾ അ​ടു​ത്ത വ​ഴി എ​ന്തെ​ന്ന്​ ആ​ലോ​ചി​ക്കേ​ണ്ടി​വ​രും. വെ​ള്ളം മു​ഴു​വ​ൻ വ​ലി​ച്ചെ​ടു​ക്കു​ന്ന പാ​റ​ക്കൂ​ട്ട​മാ​ണ്​ (പോ​റ​സ്​ റോ​ക്ക്​-​ഒ​രു ത​രം സ്​​പോ​ഞ്ച്​ പോ​ലു​ള്ള പാ​റ) ഗു​ഹ​ക്കു​ള്ളി​ലു​ള്ള​ത്. ഇ​​തും തി​രി​ച്ച​ടി​യാ​ണ്. 

ബദൽ പാത സാധ്യമോ

മ​ല​യു​ടെ മ​റ്റൊ​രു വ​ശം വ​ഴി ഗു​ഹ​യി​ലേ​ക്ക് എ​ത്താ​നാ​കു​മോ എ​ന്നും അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്കു​ന്നു. എ​ത്ര​നാ​ൾ കു​ട്ടി​ക​ള്‍ക്ക് ഗു​ഹ​യി​ൽ ത​ങ്ങേ​ണ്ടി​വ​രു​മെ​ന്ന്​  വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഒ​രു ഫോ​ൺ​കൂ​ടി അ​തി​ന​ക​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.  മാ​താ​പി​താ​ക്ക​ൾ​ക്ക് ഇ​തു​വ​ഴി കു​ട്ടി​ക​ളു​മാ​യി സം​സാ​രി​ക്കാ​നാ​കും. ചൊ​വ്വാ​ഴ്​​ച  ഇൗ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ര​ണ്ട്​ നാ​വി​ക മു​ങ്ങ​ൽ വി​ദ​ഗ്​​ധ​ർ കു​ട്ടി​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ന്നാ​ണ്​ സൂ​ച​ന. ഗു​ഹ​ക്കു പു​റ​ത്ത്​ മെ​ഡി​ക്ക​ൽ സം​ഘ​ത്തെ നി​ർ​ത്തി​യി​ട്ടു​ണ്ട്.

മക​​െൻറ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ അ​വ​ർ കാ​ത്തി​രി​ക്കു​ന്നു

taiwan

ഫീ​ര​ഫാ​ത്​ സൊ​മ്പീ​ങ്കാ​യ്​​യു​ടെ ഫോ​േട്ടാ

ബാ​േ​ങ്കാ​ക്​​: താ​യ്​ ഗു​ഹ​യി​ൽ കു​ടു​ങ്ങി​പ്പോ​യ ഫീ​ര​ഫാ​ത്​ സൊ​മ്പീ​ങ്കാ​യ്​​യു​ടെ കു​ടും​ബം കാ​ത്തി​രി​ക്കു​ക​യാ​ണ്​; അ​വ​​െൻറ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ വാ​ങ്ങി​വെ​ച്ച കേ​ക്കു​മാ​യി. ജൂ​ൺ 23ന്​ 16 ​വ​യ​സ്സ്​ തി​ക​ഞ്ഞ അ​ന്നാ​ണ്​ അ​വ​ൻ ഗു​ഹ​യി​ൽ കു​ടു​ങ്ങി​യ​ത്.

കു​ടും​ബം ഇൗ ​വി​വ​ര​ങ്ങ​ളൊ​ന്നു​മ​റി​യാ​തെ അ​വ​​െൻറ സൃ​ഹൃ​ത്തു​ക്ക​ൾ​ക്കു ന​ൽ​കാ​ൻ സ്വാ​ദി​ഷ്​​ട​മാ​യ ഭ​ക്ഷ​ണം താ​യാ​റാ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു.അ​ന്ന്​ വാ​ങ്ങി​വെ​ച്ച കേ​ക്കാ​ണ്​ ഇ​പ്പോ​ഴും ഫ്രി​ഡ്​​ജി​ലി​രി​ക്കു​ന്ന​ത്. 

വീ​ട്ടി​ൽ അ​തി​ഥി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും അ​വ​നും സം​ഘ​വും മ​ട​ങ്ങി​യെ​ത്താ​ത്ത​തി​ൽ അ​ൽ​പം ആ​ശ​ങ്ക തോ​ന്നി  അ​വ​ർ​ക്ക്. അ​പ്പോ​ഴേ​ക്കും ടെ​ലി​വി​ഷ​നി​ലൂ​ടെ വി​വ​ര​മെ​ത്തി. പി​ന്നീ​ട​ങ്ങോ​ട്ട്​ പ്രാ​ർ​ഥ​ന​യു​ടെ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു അ​വ​ർ​ക്ക്. ഒ​പ്പം മ​റ്റു കു​ട്ടി​ക​ളു​ടെ കു​ടും​ബ​വും ചേ​ർ​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​േ​മ്പാ​ൾ ഗു​ഹ​ക്കു പു​റ​ത്ത്​ ട​െൻറ്​ ​െക​ട്ടി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ആ ​കു​ട്ടി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ.

ഫു​ട്ബാ​ൾ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം അ​വ​നും കൂ​ട്ടു​കാ​ർ​ക്കും ഗു​ഹയിൽ കയറാൻ തോ​ന്നി​യ നി​മി​ഷ​ങ്ങ​ളെ പ​ഴി​ക്കു​ക​യാ​ണി​പ്പോ​ഴ​വ​ർ. ഒ​രു വ​ർ​ഷം മു​മ്പാ​ണ്​ കു​ട്ടി ഫു​ട്ബാ​ൾ ടീ​മി​ൽ ചേ​ർ​ന്ന​ത്. തി​രി​ച്ചു​വ​രാ​ൻ മാ​സ​ങ്ങ​ളെ​ടു​ക്കു​മെ​ങ്കി​ലും ആ ​സം​ഘ​ത്തി​ലെ എ​ല്ലാ​വ​രെ​യും ജീ​വ​നോ​ടെ തി​രി​ച്ചു​ത​ന്ന​തി​ന്​ ന​ന്ദി പ​റ​യു​ക​യാ​ണ്​ വീ​ട്ടു​കാ​ർ.