Latest News

മലയാളിയെ തേടി 13 കോടിയുടെ ഭാഗ്യമെത്തിയത് പ്രവാസം അവസാനിപ്പിച്ചുള്ള മടക്കയാത്രക്കിടെ

2018-07-05 02:27:13am |

അബുദാബി∙ ആലപ്പുഴ  സ്വദേശി ടോജോ മാത്യുവിന്  ഭാഗ്യം തേടിവന്നത്  യുഎഇയിലെ പ്രവാസം അവസാനിപ്പിച്ചുള്ള  മടക്കയാത്രയ്ക്കിടെ എടുത്ത ടിക്കറ്റിന്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 13 കോടിയിലേറെ രൂപ(ഏഴ് ലക്ഷം ദിർഹം) സമ്മാനം ലഭിച്ചെന്ന വിവരം തേടിയെത്തുമ്പോൾ ടോജോ ഡൽഹിയിൽ പ്രിയതമയോടൊപ്പമായിരുന്നു. വർഷങ്ങളോളം അബുദാബിയിൽ സിവിൽ സൂപ്പർവൈസറായ 30കാരൻ സമ്മാനം ഏറ്റുവാങ്ങാനായി വീണ്ടും യുഎഇയിലെത്തും.

tojo-new

അബുദാബിയിൽ ജോലി ചെയ്യുന്ന സഹോദരൻ ടിറ്റോ മാത്യുവടക്കം 18 പേരുമായി ചേർന്നാണ് ടോജോ ടിക്കറ്റെടുത്തത്. ഡല്‍ഹിയിൽ നഴ്സായ ഭാര്യ മിനുവിന്റെ അടുത്തേയ്ക്കായിരുന്നു ജൂൺ 24ന് മടക്കയാത്ര. സമ്മാനം ലഭിച്ചെന്ന വാർത്ത ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് ടോജോ പറഞ്ഞു. ജ്യേഷ്ഠൻ ടിറ്റോയ്ക്കാണ് ഭാഗ്യദേവത കടാക്ഷിച്ച വിവരം ആദ്യം ലഭിച്ചത്. അദ്ദേഹം ഉടൻ ടോജോയെ അറിയിക്കുകയായിരുന്നു. 075171 ആണ് സമ്മാനം കൊണ്ടുവന്ന ടിക്കറ്റ് നമ്പർ. 

ഇത് എട്ടാം തവണയാണ് ടോജോയും സംഘവും ബിഗ് ടിക്കറ്റ് എടുക്കുന്നത്. കേരളത്തിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുകയാണ് ടോജോയുടെ ലക്ഷ്യം.