ഗു​ഹ​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട കോ​ച്ചി​നും മൂ​ന്നു​കു​ട്ടി​ക​ൾ​ക്കും താ​യ്​​ല​ൻ​ഡ്​ പൗ​ര​ത്വം ന​ൽ​കും; താം ​ലു​വാ​ങ്​ ഗു​ഹ മ്യൂ​സി​യ​മാ​കു​ന്നു

2018-07-13 01:36:23am |

ബാ​​േ​ങ്കാ​ക്ക്​: താ​യ്​​ല​ൻ​ഡി​ലെ അ​പ​ക​ടം പി​ടി​ച്ച ഗു​ഹ​യി​ൽ​നി​ന്ന്​ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ കോ​ച്ചി​നും മൂ​ന്നു​കു​ട്ടി​ക​ൾ​ക്കും പൗ​ര​ത്വം ന​ൽ​കാ​ൻ തീ​രു​മാ​നം. ഫു​ട്ബാ​ൾ ടീ​മം​ഗ​ങ്ങ​ളാ​യ പോ​ർ​ചാ​യ്​ കാം​ലോ​ങ്, അ​ദു​ൽ സാം ​ഒ​ൻ, മൊ​ങ്​​ക​ഖോ​ൽ ബൂ​ൻ​പി​യാം, കോ​ച്ച്​ ഏ​ക​പോ​ൾ ച​ന്ദ​വോ​ങ്​ എ​ന്നി​വ​രു​ടെ കു​ടും​ബം വ​ട​ക്ക​ൻ താ​യ്​​ല​ൻ​ഡി​ലെ പൊ​റോ​സ്​ മേ​ഖ​ല​യി​ൽ നി​ന്നോ മ്യാ​ന്മ​റി​ലെ ഷാ​ൻ പ്ര​വി​ശ്യ​യി​ൽ​നി​ന്നോ വ​ന്ന​വ​രാ​ണ്. 

ഇൗ ​മേ​ഖ​ല​ക​ളി​​ൽ നി​ന്നെ​ത്തി​യ​വ​രെ രാ​ജ്യ​മി​ല്ലാ​ത്ത പൗ​ര​ന്മാ​രാ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. താ​യ് നി​യ​മം വി​ല​ക്കി​യ​തി​നാ​ൽ​ ഇ​വ​ർ​ക്ക്​ പൗ​ര​ത്വ​മി​ല്ല. അ​തി​നാ​ൽ, ടീ​മി​ലെ മ​റ്റു അം​ഗ​ങ്ങ​ൾ​ക്ക്​ ല​ഭി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും ഇൗ ​നാ​ലു​പേ​ർ​ക്കും അ​ർ​ഹ​ര​ല്ല.  മൂ​ന്നു കു​ട്ടി​ക​ൾ​ക്ക്​ താ​യ്​ ​തിരിച്ചറിയൽ കാ​ർ​ഡു​ണ്ട്. അ​പ്പോ​ൾ അ​ടി​സ്​​ഥാ​ന​പ​ര​മാ​യ ചി​ല അ​വ​കാ​ശ​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​ത​യു​ണ്ട് എ​ന്നു​മാ​ത്രം. 
എ​ന്നാ​ൽ, പ​രി​ശീ​ല​ക​ന്​ നി​യ​മ​പ​ര​മാ​യി രാ​ജ്യം ഒ​രു ആ​നു​കൂ​ല്യ​വും ന​ൽ​കു​ന്നി​ല്ല. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും നാ​ടു​ക​ട​ത്താ​നും സാ​ധ്യ​ത​യു​ണ്ട്.

മാ​ത്ര​മ​ല്ല, മ​റ്റു​ള്ള​വ​രെ​പോ​ലെ തൊ​ഴി​ലു​ക​ൾ സ്വീ​ക​രി​ക്കാ​ന​ും അ​വ​കാ​ശ​മി​ല്ല. നാ​ലു​പേ​ർ​ക്കും​ പൗ​ര​ത്വം ന​ൽ​കാ​നാ​ണ്​ താ​യ്​ സ​ർ​ക്കാ​റി​​െൻറ തീ​രു​മാ​നം. അ​വ​രു​ടെ ജ​ന്മ​ദേ​ശ​വും മാ​താ​പി​താ​ക്ക​ളി​ൽ ആ​ർ​ക്കെ​ങ്കി​ലും താ​യ്​ പൗ​ര​ത്വ​മു​​ണ്ടോ എ​ന്നും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം. 

താം ​ലു​വാ​ങ്​ ഗു​ഹ മ്യൂ​സി​യ​മാ​കു​ന്നു

ബാ​​േ​ങ്കാ​ക്​​: 12 വൈ​ൽ​ഡ്​ ബോ​ർ ഫു​ട്​​ബാ​ൾ താ​ര​ങ്ങ​ളും അ​വ​രു​ടെ പ​രി​ശീ​ല​ക​നും ര​ണ്ടാ​ഴ്​​ച​യി​ലേ​റെ കു​ടു​ങ്ങി​ക്കി​ട​ന്ന താ​യ്​​ല​ൻ​ഡി​ലെ താം ​ലു​വാ​ങ്​ ഗു​ഹ മ്യൂ​സി​യ​മാ​ക്കാ​ൻ നീ​ക്കം. മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന ചി​യാ​ങ്​ റാ​യി പ്ര​വി​​ശ്യ​യി​ലാ​ണ്​ ഇൗ ​ഗു​ഹ. അ​വി​ക​സി​ത മേ​ഖ​ല​യാ​യ​തി​നാ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​രും ഇ​വി​ടെ എ​ത്താ​റി​ല്ല. ര​ക്ഷാ​ദൗ​ത്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ യൂ​നി​ഫോ​മും നീ​ന്ത​ൽ​വ​സ്ത്ര​ങ്ങ​ളും ശേ​ഖ​രി​ച്ചു മ്യൂ​സി​യ​ത്തി​ൽ സൂ​ക്ഷി​ക്കും.   

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഗു​ഹ​ക്കു​ള്ളി​ലും പു​റ​ത്തും സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​മെ​ന്ന്​ താ​യ്​ പ്ര​ധാ​ന​മ​ന്ത്രി പ്ര​യു​ത്​ ചാ​ൻ ഒ​ച അ​റി​യി​ച്ചു. അതിനിടെ, യു.​എ​സ്​ പ്യൂ​വ​ർ ഫ്ലി​ക്​​സ്​ സി​നി​മ​നി​ർ​മാ​ണ ക​മ്പ​നി​​ സാ​ഹ​സി​ക​ദൗ​ത്യം സി​നി​മ​യാ​ക്കു​മെ​ന്ന്​ അറിയിച്ചു. ക​മ്പ​നി മാ​നേ​ജി​ങ്​ പാ​ർ​ട്​​ണ​ർ മി​ഖാ​യേ​ൽ സ്​​കോ​ട്ടും സ​ഹ​നി​ർ​മാ​താ​വ്​ ആ​ദം സ്​​മി​ത്തും സം​ഭ​വ​സ്​​ഥ​ല​ത്തെ​ത്തി ര​ക്ഷാ​​പ്ര​വ​ർ​ത്ത​ക​രു​മാ​യി അ​ഭി​മു​ഖം ന​ട​ത്തി​യി​രു​ന്നു.