വിമാനക്കമ്പനികളുടെ ആകാശക്കൊള്ള; നിരക്കുയർത്തിയത് അഞ്ചിരട്ടിവരെ

2018-07-29 04:39:52am |

ഒാ​ണം-​പെ​രു​ന്നാ​ൾ സീ​സ​ണി​ലെ തി​ര​ക്കി​ൽ ക​ണ്ണു​വെ​ച്ച്​ യാ​ത്ര​നി​ര​ക്ക്​ അ​ഞ്ചി​ര​ട്ടി​വ​രെ ഉ​യ​ർ​ത്തി വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ആ​കാ​ശ​ക്കൊ​ള്ള. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​േ​ല​ക്കു​ള്ള നി​ര​ക്കാ​ണ്​ കു​ത്ത​നെ കൂ​ട്ടി​യ​ത്. അ​വ​ധി​യാ​ഘോ​ഷി​ച്ച്​ മ​ട​ങ്ങു​ന്ന 80 ശ​ത​മാ​ന​ത്തോ​ളം പ്ര​വാ​സി​ക​െ​ള​ നി​ര​ക്ക്​ വെ​ട്ടി​ലാ​ക്കി. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ 5,000 മു​ത​ൽ 12,000 വ​രെ​യാ​ണ്​ കു​റ​ഞ്ഞ നി​ര​ക്ക്. എ​ന്നാ​ൽ, ഒാ​ണ​വും പെ​രു​ന്നാ​ളും ക​ഴി​ഞ്ഞു​ള്ള നി​ര​ക്ക്​ 31,000-70,000. സെ​പ്​​റ്റം​ബ​ർ ഒ​ന്നി​നു​ള്ള ടി​ക്ക​റ്റ്​ നി​ര​ക്കാ​ണി​ത്.  വ​രും ദി​വ​സം ഇ​ത്​ വീ​ണ്ടും​ ഉ​യ​രു​മെ​ന്നാ​ണ്​ ആ​ശ​ങ്ക. 

സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം​-​റി​യാ​ദ്​ ടി​ക്ക​റ്റി​ന്​ ​49,319 രൂ​പ ന​ൽ​ക​ണം. ഉ​യ​ർ​ന്ന നി​ര​ക്കാ​ക​െ​ട്ട 69,033 രൂ​പ. ദ​മ്മാ​മ്മി​ലേ​ക്ക്​ 50,306 രൂ​പ​യാ​ണ്. ഇ​തേ യാ​ത്ര​ക്ക്​ ചി​ല ക​മ്പ​നി​ക​ൾ 81,986 രൂ​പ വ​രെ ഇൗ​ടാ​ക്കു​​ന്നു. ദു​ബൈ​യി​ലേ​ക്ക്​ 34,608 രൂ​പ​യാ​ണ്​  കു​റ​ഞ്ഞ നി​ര​ക്കെ​ങ്കി​ൽ 93,094 രൂ​പ​വ​രെ വാ​ങ്ങു​ന്ന​വ​രു​ണ്ട്​. തി​രു​വ​ന​ന്ത​പു​രം-​ ബ​ഹ്​​റൈ​ൻ നി​ര​ക്ക്​ 40,585 രൂ​പ. കൂ​ടി​യ നി​ര​ക്കാ​വ​െ​ട്ട 62,574. വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ സ​ർ​വി​സു​ക​ളു​ടെ നി​ര​ക്കും വ്യ​ത്യ​സ്​​ത​മ​ല്ല. ഗ​ൾ​ഫി​ൽ സ്​​കൂ​ൾ അ​വ​ധി തീ​രു​ന്ന സ​മ​യം കൂ​ടി​യാ​യ​തി​നാ​ൽ സെ​പ്​​റ്റം​ബ​ർ മു​ത​ൽ വ​ലി​യ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സെ​പ്​​റ്റം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ലാ​ണ്​ ഗ​ൾ​ഫി​ൽ സ്​​കൂ​ളു​ക​ൾ തു​റ​ക്കു​ക. നി​ര​ക്ക്​ വ​ർ​ധ​ന​യി​ലൂ​ടെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ പ്ര​തി​വ​ർ​ഷം 10,000 കോ​ടി രൂ​പ ലാ​ഭ​മു​െ​ണ്ട​ന്നാ​ണ് വ്യോ​മ​യാ​ന വി​ദ​ഗ്ധ​ർ അ​ഭി​​പ്രാ​യ​പ്പെ​ടു​ന്ന​ത്. 

കോ​ഴി​ക്കോ​ട് നിന്നുള്ള നിരക്കിലും വൻ വർധന 
കൊ​ണ്ടോ​ട്ടി: റി​യാ​ദ്, ദു​ബൈ, മ​സ്​​ക​ത്ത്, ഷാ​ർ​ജ, അ​ബൂ​ദ​ബി, ദ​മ്മാം, ദോ​ഹ, ബ​ഹ്റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള നി​ര​ക്കി​ൽ വ​ൻ വ​ർ​ധ​ന. ആ​ഗ​സ്​​റ്റ്​ അ​വ​സാ​ന​വാ​ര​വും സെ​പ്​​റ്റം​ബ​ർ ആ​ദ്യ​വാ​ര​വു​മാ​ണ്​ നി​ര​ക്ക്​ വ​ർ​ധ​ന വ​രു​ക.

െസ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​​ ഇൗ​ടാ​ക്കു​ന്ന​ത്​ 31,360 രൂ​പ​യാ​ണ്. ഇ​ത്തി​ഹാ​ദി​ൽ 35,271 രൂ​പ ന​ൽ​ക​ണം. സീ​സ​ണ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ 12,000 -15,000 രൂ​പ​യാ​ണ്​. ഇ​തേ​ദി​വ​സം എ​ക്​​സ്​​പ്ര​സി​ൽ ദ​മ്മാം -38,354, ദോ​ഹ -41,362, ദു​ബൈ -37,144, റി​യാ​ദ്​ -43,971, ഷാ​ർ​ജ -33,466, ബ​ഹ്​​റൈ​ൻ -40,724, കു​വൈ​ത്ത് ​-29,804 എ​ന്നി​ങ്ങ​നെ​യാ​ണ്​ നി​ര​ക്ക്. തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​ത്ത്​ ദു​ബൈ -12,000, ദോ​ഹ -11,000, റി​യാ​ദ് ​-15,000, ഷാ​ർ​ജ -13,000 എ​ന്നി​ങ്ങ​നെ​യാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്.

ദു​ബൈ​യി​ലേ​ക്ക്​ ഇ​ൻ​ഡി​ഗോ​യി​ൽ 36,937ഉം ​സ്​​പൈ​സ്​ ജെ​റ്റി​ൽ 32,365ഉം ​ആ​ണ്​ സെ​പ്​​റ്റം​ബ​ർ ഒ​ന്നി​​െൻറ നി​ര​ക്ക്. ഇ​ൻ​ഡി​ഗോ​യി​ൽ ദോ​ഹ​യി​ലേ​ക്ക്​ 37,087ഉം ​മ​സ്​​ക​ത്തി​ലേ​ക്ക്​ 23,824 രൂ​പ​യും ന​ൽ​ക​ണം. ദോ​ഹ​യി​ലേ​ക്ക്​ ഖ​ത്ത​ർ എ​യ​ർ​വേ​സി​ൽ 84,320 രൂ​പ​യും ഷാ​ർ​ജ​യി​ലേ​ക്ക്​ എ​യ​ർ അ​േ​റ​ബ്യ​യി​ൽ 42,101 രൂ​പ​യു​മാ​ണ്​ നി​ര​ക്ക്.