Latest News

28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ മോഷണത്തിന് പശ്ചാത്താപവുമായി വെയിറ്ററസസിന്റെ കത്ത്; ഒപ്പം മോഷ്ടിച്ച തുകയും

2018-08-02 02:15:41am |

ടസ്‌കണ്‍: 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ മോഷണത്തിന്റെ പശ്ചാത്താപ കത്ത് വൈറലാകുന്നു. അരിസോണയന്‍ നഗരമായ ടസ്‌കണിലെ ഒരു മെക്‌സിക്കന്‍ റസ്‌റ്റോറന്റിലാണ് സംഭവം. 1990ല്‍ ചോരോ കഫെ എന്ന റസ്റ്റോറന്റില്‍ നിന്നും പണം മോഷ്ടിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ കത്തിന്റെ ചിത്രം വൈറലാകുന്നു.

അരിസോണ സര്‍വകലാശായില്‍ പഠിക്കുകയും അതിനൊപ്പം വെയിറ്ററസ് ആയി ജോലി ചെയ്യുകയും ചെയ്ത സ്ത്രീയാണ് ഇവര്‍ എന്ന് അവര്‍ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ജോലി ചെയ്തിരുന്ന സമയം ഒരു ദിവസം റസ്‌റ്റോറന്റില്‍ നിന്നും കുറച്ച് ഡോളറുകള്‍ ഇവര്‍ മോഷ്ടിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ അത് തിരുത്തുകയായിരുന്നു. എന്നാല്‍, കത്തില്‍ പേര് നല്‍കിയിട്ടില്ല. നന്ദിപൂര്‍വ്വം ഒരു മുന്‍ ജോലിക്കാരി എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവതരിപ്പിച്ചിരിക്കുന്നത്.

''ഞാന്‍ താങ്കളുടെ സ്ഥാപനത്തിലെ മോശമായ വെയിറ്ററസ് ആയിരുന്നു. കുറച്ച് ഡോളര്‍ മോഷ്ടിച്ചതിനെത്തുടര്‍ന്ന് താങ്കള്‍ എന്നെ പുറത്താക്കുകയും ചെയ്തിരുന്നു. 20 വര്‍ഷം കഴിഞ്ഞിരിക്കുന്നു. എങ്കിലും അത് എനിക്കൊരു മനോ വേദനയായി തുടരുകയാണ്. ഞാന്‍ മോഷ്ടിച്ചതിന് മാപ്പ് ചോദിക്കുന്നു. എനിക്ക് മാപ്പ് നല്‍കണമെന്നും അതിനൊപ്പം 20 വര്‍ഷത്തെ പലിശ അടക്കമുള്ള തുകയും സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.'' ഇതായിരുന്നു മുന്‍ ജോലിക്കാരിയുടെ കത്ത്.