ഉ​ത്തര കൊ​റി​യ​യു​ടെ പരേഡിൽ മി​സൈ​ലു​ക​ളി​ല്ല; പകരം സമാധാനത്തി​െൻറ പൂക്കൾ! കൊറിയൻ ഉപദ്വീപിൽ ആണവനിരായുധീകരണ സൂചന

2018-09-10 02:59:44am |

പ്യോ​ങ്​​യാ​ങ്​: ലോ​ക​ത്തെ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ളും യുദ്ധോപകരണങ്ങളും ഇ​ത്ത​വ​ണ ഉ​ത്ത​ര കൊ​റി​യ​യു​ടെ സൈ​നി​ക ​പ​രേ​ഡി​ൽ ക​ണ്ടി​ല്ല. രാ​ജ്യ​ത്തി​​െൻറ 70ാം വാ​ർ​ഷി​ക​ത്തോ​ട​നു​ ബ​ന്ധി​ച്ചാണ്​ പരേഡ്​ നടന്നത്​്​. ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്തിയില്ല. പ​ക​രം സ​മാ​ധാ ​ന​ത്തി​​െൻറ സ​ന്ദേ​ശം വി​ളി​ച്ചോ​തു​ന്ന വ​ർ​ണാ​ഭ ബ​ലൂ​ണു​ക​ളും പൂ​ക്ക​ളും മാ​ത്രം. 

ഉ​ത്ത​ര കൊ​റി​യ മാ​റു​ക​യാ​ണോ? സാ​ധാ​ര​ണ വി​ക​സി​​പ്പി​ച്ചെ​ടു​ക്കു​ന്ന ആ​ധു​നി​ക മി​സൈ​ലു​ക​ളും സാ​േ​ങ്ക​തി​ക വി​ദ്യ​ക​ളും ലോ​ക​ത്തെ കാ​ണി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ്​ ഉ​ത്ത​ര കൊ​റി​യ സൈ​നി​ക പ​രേ​ഡു​ക​ൾ ന​ട​ത്താ​റ്. ദ​ക്ഷി​ണ കൊ​റി​യ, യു.​എ​സ്​ രാ​ഷ്​്ട്ര​ത്ത​ല​വ​ൻ​മാ​രു​മാ​യി ഇൗ ​വ​ർ​ഷം ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​ക​ൾ​ക്കു​ ശേ​ഷ ം കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ൽ സ​മ്പൂ​ർ​ണ ആ​ണ​വ നി​രാ​യു​ധീ​ക​ര​ണം എ​ന്ന ആ​വ​ശ്യം ഉ​ത്ത​ര കൊ​റി​യ അം​ഗീ​ക​രി​ച്ചി​രു​ന്നു. അത് നടപ്പാക്കുന്നതി​​െൻറ സൂചയാണ്​ ഇൗ സമാധാന സന്ദേശമെന്നാണ്​ വിലയിരുത്തൽ. ഇ​രു​കൊ​റി​യ​ൻ രാ​ഷ്​​ട്ര​ത്ത​ല​വ​ൻ​മാ​രും ഇൗ ​മാ​സം വീ​ണ്ടും കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ ത​യാ​റെ​ടു​ക്കു​ക​യു​മാ​ണ്.

സൈ​നി​ക​രു​ടെ സ​ല്യൂ​​ട്ട്​ സ്വീ​ക​രി​ച്ച​ശേ​ഷം ജ​ന​ങ്ങ​ൾ​ക്കു നേ​രെ കൈ​വീ​ശി​യ​ത​ല്ലാ​തെ കിം ​ജോ​ങ്​ ഉ​ൻ പൊ​തു​പ്ര​സം​ഗ​ത്തി​ന്​ മു​തി​ർ​ന്നി​ല്ല. സൈ​നി​ക പ​രേ​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഉ​ത്ത​ര കൊ​റി​യ ക്ഷ​ണി​ച്ചി​രു​ന്നു.