9/11ന്​ പതിനേഴാണ്ട്​: മരിച്ചവരിൽ ഇനിയും തിരിച്ചറിയാത്തവരായി 1100 പേർ

2018-09-12 02:00:44am |

ന്യൂ​യോ​ർ​ക്ക്​: ഇ​ന്ന്​ സെ​പ്​​റ്റം​ബ​ർ 11, ലോ​ക​ത്തെ ന​ടു​ക്കി​യ വേ​ൾ​ഡ്​​ട്രേ​ഡ്​ സ​െൻറ​ർ ആ​ക്ര​മ​ണ​ത്തി​ന്​ 17 വ​യ​സ്സ്​ തി​ക​യു​ന്ന ദി​നം. മൂ​വാ​യി​ര​ത്തി​ന​ടു​ത്ത്​ ആളുകളാ​ണ്​ അ​ന്ന്​ മ​രി​ച്ചു​വീ​ണ​ത്. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മ​രി​ച്ച 1100ല​ധി​കം പേരെ ഇ​നി​യും തി​രി​ച്ച​റി​യാ​നു​ണ്ടെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച 2,753 ആ​ളു​ക​ളി​ൽ 1,642 പേ​രെ മാ​ത്ര​മാ​ണ്​ ഇ​തു​വ​രെ തി​രി​ച്ച​റി​യാ​നാ​യ​ത്. ന​ഗ​ര​ത്തി​ലെ ഒ​രു ലാ​ബി​ലെ ജീ​വ​ന​ക്കാ​ർ ഇ​ന്നും ഇ​ര​ട്ട ട​വ​റി​​െൻറ ചാ​ര​ത്തി​ൽ​നി​ന്ന്​ ല​ഭി​ച്ച എ​ല്ലി​ൻ​ക​ഷ​ണ​ങ്ങ​ളും മ​റ്റും പ​രി​ശോ​ധി​ച്ച്​ മരിച്ചവരെ തി​രി​ച്ച​റി​യാ​നു​ള്ള അ​ഹോ​രാ​ത്ര ശ്ര​മ​ത്തി​ലാ​ണ്. 

ആ​ക്ര​മ​ണം ന​ട​ന്ന സ്​​ഥ​ല​ത്തു​നി​ന്ന്​ ക​ണ്ടെ​ടു​ത്ത എ​ല്ലി​ൻ ക​ഷ​ണ​ങ്ങ​ൾ മ​രി​ച്ചു​വെ​ന്ന്​ ക​രു​തു​ന്ന​വ​രു​ടെ ബ​ന്ധു​ക്ക​ളു​െ​ട ഡി.​എ​ൻ.​എ​യു​മാ​യി യോ​ജി​പ്പി​ച്ചു​നോ​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ്​ ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ​ർ ന​ട​ത്തു​ന്ന​ത്​. ആ​ക്ര​മ​ണം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്ന്​ ക​ണ്ടെ​ടു​ത്ത 22,000 ശ​രീ​രാ​വ​ശി​ഷ്​​ട​ങ്ങ​ൾ ഇ​തു​വ​രെ 15 പ്രാ​വ​ശ്യ​മെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ടാ​കും. 
സൗ​ത്ത്​ ട​വ​റി​െ​ൻ 89ാം നി​ല​യി​ൽ സാ​മ്പ​ത്തി​ക വി​ശ​ക​ല​ന വി​ദ​ഗ്‌​ധ​നാ​യി ജോ​ലി​ചെ​യ്​​തി​രു​ന്ന സ്​​കോ​ട്ട്​ ജോ​ൺ​സ​നെ തി​രി​ച്ച​റി​ഞ്ഞ​ത്​ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ്. 

മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന ന​ന്ദി​വാ​ക്കും ജോ​ലി​യി​ലൂ​െ​ട ല​ഭി​ക്കു​ന്ന മാ​ന​സി​ക സം​തൃ​പ്​​തി​യു​മാ​ണ്​ ത​ങ്ങ​ളു​ടെ ആ​വേ​ശ​മെ​ന്ന്​ ടീ​മി​ലെ ക്രി​മി​ന​ലി​സ്​​റ്റാ​യ വെ​റോ​ണി​ക കാ​നോ പ​റ​ഞ്ഞു. മ​ര​ണ​പ്പെ​ട്ട ഉ​റ്റ​വ​രെ തി​രി​ച്ച​റി​ഞ്ഞാ​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നു​വെ​ന്ന​തി​നാ​ൽ ബ​ന്ധു​ക്ക​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണം ഇ​വ​ർ​ക്ക്​ ല​ഭ്യ​മാ​കു​ന്നു. 2001 സെ​പ്റ്റം​ബ​ര്‍ 11ന് ​രാ​വി​ലെ 8.46നാ​ണ് 110 നി​ല​ക​ളു​ണ്ടാ​യി​രു​ന്ന ട്രേ​ഡ്​​സ​െൻറ​ർ കെ​ട്ടി​ട​ത്തി​ലേ​ക്ക് ഭീ​ക​ര​ര്‍ റാ​ഞ്ചി​യെ​ടു​ത്ത വി​മാ​നം ഇ​ടി​ച്ചു​ക​യ​റ്റി ത​ക​ര്‍ത്ത​ത്.

‘ഓ​പ​റേ​ഷ​ന്‍ പ​െൻറ്​ ബോ​ട്ടം’ എ​ന്നാ​യി​രു​ന്നു ഈ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ന​ല്‍കി​യി​രു​ന്ന ര​ഹ​സ്യ​പേ​ര്. പേ​ൾ​ഹാ​ർ​ബ​ർ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം യു.​എ​സ്​ ക​ണ്ട ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മെ​ന്ന നി​ല​യി​ൽ 9/11 ച​രി​ത്ര​ത്തി​ലെ പേടിപ്പെടുത്തുന്ന ഏ​ടാ​യി എ​ന്നും നി​ല​നി​ല്‍ക്കും.