Latest News

മാങ്​ഖട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസി​ലേക്ക്, ഫിലിപ്പീൻസിലെത്തുക ഫ്ലോറൻസ്​ കാറ്റിനേക്കാളും ശക്​തി കൂടി

2018-09-15 02:05:13am |

മനില: ​​ഫ്ലോറൻസ്​ ​പിന്നാലെ ലോകത്തെ ആശങ്കയിലാക്കി മാങ്​ഖട്ട്​ ചുഴലിക്കാറ്റ്​. വൈകാതെ തന്നെ മാങ്​ഖട്ട്​ ഫിലി​പ്പീൻസ്​ തീരത്തേക്ക്​ എത്തുമെന്നാണ്​ പ്രവചനം. ഫിലിപ്പീൻസ്​ ചരിത്രത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റായിരിക്കും മാങ്​ഖട്ട്​ എന്നാണ്​ പ്രവചനം. ചുഴലിക്കാറ്റ്​ എത്തുന്നതിന്​ മുന്നോടിയായുള്ള സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി ഫിലിപ്പീൻസിൽ ആയിരക്കണക്കിന്​ ആളുകളെ ഒഴിപ്പിച്ചു.

ഏകദേശം 50 ലക്ഷം ആളുകളെ ചുഴലിക്കാറ്റ്​ ബാധിക്കുമെന്നാണ്​ സൂചന. അതിശക്​തമായ ചുഴലിക്കാറ്റി​​െൻറ ഗണത്തിലാണ്​ മാങ്​ഖട്ടിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്​. 10,000ത്തോളം പേരെയാണ്​ ചുഴലിക്കാറ്റ്​ വരുന്നതിന്​ മുന്നോടിയായി ആദ്യം ഒഴിപ്പിച്ചിരിക്കുന്നത്​. 22 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്​തിട്ടുണ്ട്​. മണിക്കൂറിൽ 205 മുതൽ 285 ​കിലോമീറ്റർ വരെ വേഗതയിലാവും മാങ്​ഖട്ട്​ ഫിലിപ്പീൻസിലെത്തുക. ഫ്ലോറൻസ്​ കാറ്റിനേക്കാളും ശക്​തി കൂടിയതാവും മാങ്​ഖട്ട്​.