Latest News

പ്രകൃതിവിരൂദ്ധ പീഡനം ; ക്രിസ്റ്റ്യാനോ റൊണാള്‍ക്കെതിരായ കേസ് ലാസ് വെഗാസ് പോലീസ് പുനരാരംഭിക്കുന്നു

2018-10-03 02:51:14am |

നെവാഡ: പോര്‍ച്ചുഗല്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്ന ആമേരിക്കന്‍ യുവതിയുടെ പരാതിയില്‍ പോലീസ് അന്യേഷണം പുനരാരംഭിക്കുന്നു. ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ വച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പ്രകൃതിവിരുദ്ധ പീഠനങ്ങള്‍ക്കു ഇരയാക്കി എന്നാരോപിച്ച് സ്ത്രീ നല്‍കിയ കേസ് 2009ല്‍ അവസാനിപ്പിച്ചു. എന്നാല്‍ യുവതി വീണ്ടും പരാതി നല്‍കിയതേടെയാണ് പോലീസ് കേസ് വീണ്ടും അന്യേഷിക്കാന്‍ ഒരുങ്ങുന്നത്.

കാതറിന്‍ മോര്‍ഗയെന്ന 34 കാരിയാണ് താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. അരോപണങ്ങള്‍ ക്രിസ്റ്റാനോ നിരസിക്കുകയും ചെയ്തു. കുപ്രസിദ്ധി നേടുന്നതിനായി തന്റെ പേര് ഉപയോഗിക്കുകയാണ് എന്നാണ് താരത്തിന്റെ വാദം. 2009 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് എന്നാല്‍ 2010ല്‍ റൊണാള്‍ഡോയും യുവതിയും കോടതിക്കു പുറത്തു ചര്‍ച്ച നടത്തി സംഭവം പുറത്തു പറയരുതെന്ന വ്യവസ്ഥയില്‍ 375000 ഡോളറിന് കേസ് ഒത്തുതീര്‍പ്പാക്കുയായിരുന്നു

പീഡനം നടന്നയുടന്‍ മൊര്‍ഗ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസുമായി സഹകരിച്ചിരുന്നില്ല. സംഭവത്തെകുറിച്ചു വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ പരാതിക്കാരിക്ക് കഴിയാതിരുന്നതിനെ തുടര്‍ന്ന് പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു