ന്യൂസിലന്‍ഡില്‍ പ്രാണവായു വരെ വില്‍പ്പനയ്‌ക്കെത്തി: നാല് കുപ്പിക്ക്‌ വില 100 ഡോളര്‍

2018-10-06 03:26:01am |

ന്യൂസിലന്‍ഡില്‍ കടകളില്‍ പ്രാണവായു വില്‍പനയ്‌ക്കെത്തി. ശ്വസിക്കാനുള്ള മാസ്‌കുകളോടെയുള്ള കുപ്പികളിലാണ് ഈ വായു വരുന്നത്. നാല് കുപ്പിക്ക് വില വരുന്നത് 100 ഡോളറാണ്(ഏകദേശം 7,350 രൂപ). വില്‍പ്പനയ്‌ക്കെത്തിയ വായുവിന്റെ ചിത്രം ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പുയര്‍ ഫ്രഷ് ന്യൂസിലന്‍ഡ് എയര്‍ എന്ന പേരിലാണ് കുപ്പികളിലാക്കിയ വായു എത്തുന്നത്.

fresh air for sale at newzeland

ഓക്ക് ലാന്‍ഡ് രാജ്യാന്തര വിമാനത്താവളത്തില്‍ അടക്കമുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ വായു വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. കിവിയാന എന്ന കമ്പനിയാണ് വായു കുപ്പികളിലാക്കി വില്‍പ്പനയക്കെത്തിക്കുന്നത്. ന്യൂസിലന്‍ഡിന്റെ ദക്ഷിണ ദ്വീപുകളില്‍ ഹിമപാതരേഖയ്ക്ക് മുകളില്‍ നിന്നാണ് തങ്ങള്‍ ശുദ്ധവായു ശേഖരിക്കുന്നത് എന്നാണ് കിവിയാന കമ്പനിയുടെ വാദം. ഈ പ്രദേശങ്ങള്‍ നാഗരത്തില്‍ നിന്ന് മാറി നില്‍ക്കുന്നതായത് കൊണ്ട് മനുഷ്യവാസം നൂറ് കണക്കിന് കിലോമീറ്റര്‍ അകലെയാണെന്നും അതുകൊണ്ടു തന്നെ ആ പ്രദേശത്ത് നിന്ന് ശേഖരിക്കുന്ന ശുദ്ധവായു ആണ് ഇവ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

fresh air for sale at newzeland

അഞ്ച് ലിറ്ററിന്റെ ടിന്നുകള്‍ളും ലഭ്യമാണ് 34.50 ഡോളര്‍ വില നല്‍ക്കണം. ന്യൂസിലന്‍ഡിന്റെ പുരാതനമായ ദക്ഷിണ പര്‍വ്വതമേഖലയില്‍ നിന്നും ശേഖരിച്ച ശുദ്ധവായു നേരിട്ട് ഈ ബോട്ടിലിലാണ് ശേഖരിക്കുന്നത് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.